HOME
DETAILS

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

  
January 04, 2026 | 2:41 AM

expatriate vote election commission continues to hide and seek voting rights of 55 lakh expatriates in uncertainty

തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രവാസി വോട്ടര്‍മാരുടെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളി തുടരുന്നു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് 10 ദിവസത്തിലധികം പിന്നിട്ടിട്ടും ഇന്ത്യന്‍ പൗരത്വമുള്ളവരുടെ രാജ്യത്തിന്റെ പുറത്ത് ജനിച്ച മക്കള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സിറ്റിസണ്‍ഷിപ്പ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം 1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരില്‍ ഇന്ത്യയില്‍ പിതാവിന് പൗരത്വമുണ്ടെങ്കിലും അതേപോലെ 1992ന് ശേഷം ജനിച്ചവരില്‍ മാതാവിനും പിതാവിനും ഇന്ത്യയില്‍ പൗരത്വമുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത്തരക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴാണ് പ്രശ്‌നമുള്ളത്. 

ഫോം 6എ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ ജനിച്ച സ്ഥലത്തിന്റെ കോളത്തില്‍ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് നല്‍കാന്‍ മാത്രമാണ് ഇപ്പോള്‍ സാധിക്കുന്നത്. 

ഇതുമൂലം ഇത്തരക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കഴിഞ്ഞ നവംബറില്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിരുന്നു. പിന്നീട് പലതവണ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ വിഷയം എത്തിയെങ്കിലും ഇതുവരെ വെബ്‌സൈറ്റില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യറായിട്ടില്ല. അഞ്ചര ലക്ഷം പേര്‍ക്ക് ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്നില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് അഡ്വ.മുഹമ്മദ് ഷാ പറഞ്ഞു. എന്നാല്‍ വിഷയം ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. 

expatriate vote: election commission continues to 'hide and seek'; voting rights of 5.5 lakh expatriates in uncertainty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: നാൾവഴി

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  a day ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  a day ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  a day ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago