HOME
DETAILS
MAL
ഒറ്റപ്പാലത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 11കാരന് പരുക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം
January 05, 2026 | 10:33 AM
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനൊന്നുകാരന് പരുക്കേറ്റത് പന്നിപ്പടക്കം പൊട്ടിയാണെന്ന് സ്ഥിരീകരണം.
പൊലീസും ബോംബ് സ്‌കോഡും ,ഡോഗ്‌സ്‌കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് കുട്ടിയുടെ കാലിന് ശസ്ത്രക്രിയ നടത്തി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.
നേരത്തെ 19-ാം മൈലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട് വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."