സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം; സുപ്രധാന തീരുമാനവുമായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി
റിയാദ്: സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പ്രവാസി നിക്ഷേപകര്‍ക്ക് നേരിട്ട് നിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന സുപ്രധാന തീരുമാനത്തിന് അംഗീകാരം. പ്രവാസി വിദേശ നിക്ഷേപകരെ സഊദിയുടെ പ്രധാന വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനുള്ള നിയമമാണ് അംഗീകരിച്ചത്. ഇതിനായുള്ള കരട് നിയന്ത്രണ ചട്ടക്കൂടിന് അതോറിറ്റി അംഗീകാരം നല്‍കി.
രാജ്യത്തെ മൂലധന വിപണി എല്ലാ വിഭാഗം വിദേശ നിക്ഷേപകര്‍ക്കും തുറന്നുകൊടുക്കുന്നതായി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ) പ്രഖ്യാപിച്ചു. എല്ലാ വിപണി വിഭാഗങ്ങളിലും നേരിട്ട് നിക്ഷേപിക്കാന്‍ പ്രവാസികളെ അനുവദിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതല്‍ ഇതു നിലവില്‍ വരും. ഇവര്‍ക്ക് നേരിട്ട് സഊദി സാമ്പത്തിക വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രാപ്തരാക്കുമെന്ന് മൂലധന വിപണി (ക്യാപിറ്റല്‍ മാര്‍ക്കറ്റ്) അതോറിറ്റി പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിലെ നിക്ഷേപകര്‍ക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍, സാമ്പത്തിക വിപണി എല്ലാ വിഭാഗങ്ങളിലും ലഭ്യമാകും. മുമ്പ് പ്രവാസി വിദേശ നിക്ഷേപകര്‍ക്ക് ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളില്‍ സാമ്പത്തിക എക്‌സ്‌പോഷര്‍ മാത്രം നേടാന്‍ അനുവദിച്ചിരുന്ന സ്വാപ്പ് കരാറുകളെ നിയന്ത്രിക്കുന്ന നിയന്ത്രണ ചട്ടക്കൂടും ഭേദഗതികള്‍ നിര്‍ത്തലാക്കി. പുതിയ ഭേദഗതികള്‍ കൂടുതല്‍ അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.എം.എ പറഞ്ഞു.
The Saudi market authority has approved a regulatory change that opens the kingdom’s capital market to all categories of foreign investors, it said in a statement on Tuesday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."