സൗദിയിലെ പഹായിലിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹായിലിലേക്ക് (Hail) നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (DOH) നിന്നും ഹായില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (HAS) ആഴ്ചയില്‍ മൂന്ന് നോണ്‍സ്റ്റോപ്പ് സര്‍വീസുകളാണ് കമ്പനി നടത്തുക. ഇതോടെ സൗദി അറേബ്യയില്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 13 ആയി ഉയര്‍ന്നു.
സൗദി വിപണിയില്‍ കൂടുതല്‍ കരുത്തുറ്റ സാന്നിധ്യം
സൗദി വിപണിക്ക് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കുന്ന പ്രാധാന്യം അടിവരയിടുന്നതാണ് പുതിയ നീക്കം. നിലവില്‍ സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 150ലധികം സര്‍വീസുകളാണ് എയര്‍ലൈന്‍ നടത്തുന്നത്. ഹായിലിന് പുറമെ അബഹ, അല്‍ ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, ഖസീം, റിയാദ്, തബൂക്ക്, തായിഫ്, റെഡ് സീ, യാന്‍ബു എന്നീ കേന്ദ്രങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വfസുകളുണ്ട്.
2025ല്‍ സ്‌കൈട്രാക്‌സിന്റെ ലോകത്തെ മികച്ച എയര്‍ലൈന്‍ പുരസ്‌കാരം നേടിയ ഖത്തര്‍ എയര്‍വേയ്‌സ്, ഹമദ് വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.
ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്
സൗദി അറേബ്യയുടെ വടക്കന്‍ മധ്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹായില്‍, അതിന്റെ സമ്പന്നമായ ചരിത്രത്തിനും സാംസ്‌കാരിക പൈതൃകത്തിനും പ്രശസ്തമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ശിലാചിത്രങ്ങളും മനോഹരമായ മരുഭൂമി കാഴ്ചകളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഹായിലിലേക്ക് എത്തുന്നത് കൂടുതല്‍ എളുപ്പമാകും.
വിമാന സമയക്രമം
തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ഹായിലിലേക്ക് സര്‍വീസുകള്‍ ഉണ്ടാവുക.
ഫ്‌ലൈറ്റ് QR1228: ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 14:20ന് പുറപ്പെട്ട് 16:30ന് ഹായിലില്‍ എത്തും.
ഫ്‌ലൈറ്റ് QR1229: ഹായിലില്‍ നിന്ന് വൈകുന്നേരം 17:30ന് പുറപ്പെട്ട് 19:25ന് ദോഹയില്‍ എത്തും.
ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ഈ യാത്രകളിലൂടെ അവിയോസ് (Avios) പോയിന്റുകള്‍ നേടാനും അവ വിവിധ റിവാര്‍ഡുകള്‍ക്കായി ഉപയോഗിക്കാനും സാധിക്കും. ടിക്കറ്റ് ബുക്കിംഗിനായി qatarairways.com സന്ദര്‍ശിക്കുകയോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
Summary: Qatar Airways has launched its inaugural non-stop service between Hamad International Airport and Hail International Airport, marking Hail as the carrier’s 13th destination in the Kingdom of Saudi Arabia. The airline will operate three weekly flights on the route.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."