HOME
DETAILS

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

  
January 08, 2026 | 3:14 AM

probe finds serious lapses in health system in chavara natives death

 

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച കൊല്ലം ചവറ സ്വദേശി വേണുവിന്റെ വിയോഗത്തില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. താഴെത്തട്ടിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം (CHC) മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വരെ നീളുന്ന വലിയ വീഴ്ചകളാണ് ഡി.എം.ഇ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

കൊല്ലം ജില്ലാ ആശുപത്രിയുടെ വീഴ്ച: രോഗിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ജില്ലാ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു. ആ സാഹചര്യത്തില്‍ വേണ്ട ചികിത്സ ഉറപ്പാക്കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

രേഖകളിലെ പിഴവ്: വേണുവിന് ആഞ്ചിയോപ്ലാസ്റ്റി ചികിത്സ ആവശ്യമാണെന്ന നിര്‍ദേശം മെഡിക്കല്‍ ഫയലില്‍ രേഖപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് ജാഗ്രതക്കുറവുണ്ടായി.

മെഡിക്കല്‍ കോളജിലെ അനാസ്ഥ: അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നതിന് പകരം സാധാരണ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇവിടെ വച്ച് ചികിത്സ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകിയതും സ്ഥിതി വഷളാക്കി.

ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചകള്‍ ഓരോന്നായി അക്കമിട്ടു നിരത്തുന്നുണ്ടെങ്കിലും, ഇതിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ നവംബറിലാണ് കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. 'താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി ആശുപത്രികളുടെ അനാസ്ഥയാണെന്ന്' വേണു അവസാനമായി അയച്ച ശബ്ദ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടലില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.

 

An expert committee report found serious negligence from a community health centre to Thiruvananthapuram Medical College in the death of Venu from Chavara, Kollam, who died after failing to receive timely and proper medical treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  9 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  9 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  9 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  9 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  9 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  9 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  9 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  9 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  9 days ago