HOME
DETAILS

കൈക്കൂലി ആരോപണം: ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി

  
January 08, 2026 | 8:56 AM

ed-deputy-director-p-radhakrishnan-removed-from-service-bribery-allegations

ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ED ) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന്‍ പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.

കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കൈക്കൂലി അടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണത്തിന്റെ വിവരങ്ങളടക്കം ചോര്‍ത്തി നല്‍കിയെന്നും സി.പി.എം നേതാക്കളുമായി രാധാകൃഷ്ണന്‍ രഹസ്യ ചര്‍ച്ച നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച രാധാകൃഷ്ണന്‍ ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചി യൂണിറ്റില്‍ തിരിച്ചെത്തിയത്. വീണ്ടും ആക്ഷേപങ്ങളുണ്ടായതിനെ തുടര്‍ന്ന് ശ്രീനഗറിലേക്കും സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.

ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളില്‍ പലതും ശരിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. 

പി രാധാകൃഷ്ണനെ ജമ്മു കശ്മിരിലെ ശ്രീനഗറിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടി വന്ന് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള നടപടി വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  10 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  11 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  11 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  11 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  11 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  11 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  11 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  11 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  11 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  11 days ago