HOME
DETAILS

ട്രെയിന്‍ യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത; സംസ്ഥാനത്ത് 16 ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍

  
Web Desk
January 08, 2026 | 10:42 AM

railway-ministry-approves-new-stops-for-16-trains-in-kerala

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയം. 16 ട്രെയിനുകള്‍ക്കാണ് വിവിധ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവിട്ടത്. ധനുവച്ചപുരവും ബാലരാമപുരവും മുതല്‍ കണ്ണൂരും വടകരയും വരെയുള്ള സ്റ്റോപ്പുകളാണ് അനുവദിക്കപ്പെട്ടത്. 

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നടപടി. പുതുതായി അനുവദിച്ച സ്റ്റോപ്പുകള്‍ നിലവില്‍ വരുന്നതോടെ ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കും. 

പുതിയ സ്റ്റോപ്പുകള്‍:

16127, 16128 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് അമ്പലപ്പുഴയില്‍ പുതിയ സ്റ്റോപ്പ്

16325, 16325 നിലമ്പൂര്‍ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂര്‍, വലപ്പുഴ സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍

16327, 16328 മധുരൈ-ഗുരുവായൂര്‍ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16334 തിരുവനന്തപുരം സെന്‍ട്രല്‍ - വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍

16336 നാഗര്‍കോവില്‍ - ഗാന്ധിധാം വീക്ക്ലി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16341 ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16366 നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് : ധനുവച്ചപുരം സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16609 തൃശൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് : കണ്ണൂര്‍ സൗത്ത് സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16730 പുനലൂര്‍-മധുരൈ എക്സ്പ്രസ് : ബാലരാമപുരം സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16791 ടൂട്ടിക്കോറിന്‍-പാലക്കാട് പാലരുവി എക്സ്പ്രസ് : കിളിക്കൊല്ലൂര്‍ സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

19259 തിരുവനന്തപുരം നോര്‍ത്ത് - ഭാവ്നഗര്‍ എക്സ്പ്രസ് : വടകര സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

22149, 22150 എറണാകുളം - പുണെ എക്സ്പ്രസ് : വടകര സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

16309, 16310 എറണാകുളം - കായംകുളം മെമു : ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

22475, 22476 ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് - തിരൂര്‍ സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

22651, 22652 ചെന്നൈ സെന്‍ട്രല്‍ - പാലക്കാട് എക്സ്പ്രസ് : കൊല്ലങ്കോട് സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

66325, 66326 നിലമ്പൂര്‍ റോഡ് ഷൊര്‍ണൂര്‍ മെമു : തുവ്വൂര്‍ സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ്

 

In a major boost for train passengers, the Railway Ministry has approved additional stoppages for 16 trains operating through Kerala. The decision was announced by Union Minister George Kurian through social media. The new stoppages span several stations across the state, ranging from Dhanuvachapuram and Balaramapuram in the south to Kannur and Vadakara in the north.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  5 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  6 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  6 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  6 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  6 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  6 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  7 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  7 hours ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  7 hours ago