സംഘർഷാവസ്ഥ തുടരുന്നു: ദുബൈയിൽ നിന്നും തുർക്കിയിൽ നിന്നും ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി
ദുബൈ: ഇറാനിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദുബൈയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ദുബൈയിൽ നിന്ന് ഇറാാനിലെ ടെഹ്‌റാൻ, ഷിറാസ്, മഷ്ഹദ് തുടങ്ങിയ നഗരങ്ങളിലേക്ക് പോകേണ്ടിയിരുന്ന ആറ് വിമാനങ്ങൾ റദ്ദാക്കി. ദുബൈ എയർപോർട്ട് അധികൃതർ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഇസ്താംബൂളിൽ നിന്ന് ടെഹ്‌റാനിലേക്ക് പോകേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ റദ്ദാക്കിയതായി ടർക്കിഷ് എയർലൈൻസ് അറിയിച്ചു. കൂടാതെ, ഇറാനിയൻ എയർലൈൻസുകൾ നടത്തേണ്ടിയിരുന്ന അഞ്ച് സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
ഔദ്യോഗികമായി കൃത്യമായ കാരണങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, മേഖലയിലെ അസ്ഥിരമായ സാഹചര്യമാണ് വിമാന സർവിസുകൾ റദ്ദാക്കിയതിന് പിന്നിലെന്നാണ് സൂചന.
അതേസമയം, വിമാന സർവിസുകൾ റദ്ദാക്കിയതിനാൽ ദുരിതത്തിലായ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, ചില വിമാനങ്ങൾ ഇപ്പോഴും ഷെഡ്യൂൾ ചെയ്തതനുസരിച്ച് സർവിസ് നടത്തുന്നുമുണ്ട്.
1 ഇറാനിയൻ റിയാലിൻ്റെ മൂല്യം യുഎസ് ഡോളറിന് ഏകദേശം 1.4 ദശലക്ഷമായി ഇടിഞ്ഞതാണ് പെട്ടെന്നുള്ള പ്രക്ഷോഭത്തിന് കാരണമായത്. പണപ്പെരുപ്പം 50% കവിഞ്ഞതും, ഭക്ഷ്യവസ്തുക്കളുടെ വില വർഷം തോറും 70% ത്തിലധികം ഉയർന്നതും, വേതനത്തിന് ഒറ്റരാത്രികൊണ്ട് മൂല്യം നഷ്‌ടപ്പെട്ടതും ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും പ്രക്ഷോഭം ശക്തമാകാൻ കാരണമായി. ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം, പിന്നീട് 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയാണുണ്ടായത്.
വ്യാപാരികൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുള്ള മനുഷ്യരും കലാപത്തിൻ്റെ ഭാഗമായിട്ടുണ്ട്. നഗരങ്ങളാണ് സാധാരണ പ്രതിഷേധങ്ങൾക്ക് വേദിയാകാറുള്ളത് എങ്കിൽ, ചെറിയ പട്ടണങ്ങളും സാമ്പത്തികമായി അരികുവൽക്കരിക്കപ്പെട്ട പ്രദേശങ്ങളും ഇപ്പോഴത്തെ സമരത്തിൻ്റെ ഭാഗമാണ്. കാരണം കറൻസിയുടെ മൂല്യമിടിഞ്ഞത് എല്ലാഭാഗത്തും ബാധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ രാജ്യത്ത് ഭരണകൂടം താഴെ വീണാൽ പോലും സ്ഥിതിഗതികൾ സാധാരണയാകാൻ കാലങ്ങൾ എടുത്തേക്കും.
Several flights from Dubai and Turkey to major Iranian cities, including Tehran and Shiraz, were cancelled on Friday due to rising regional instability. Major carriers like Turkish Airlines have suspended services, leading to significant travel disruptions. While some flights remain on schedule, authorities have yet to provide official reasons for the cancellations or clarify alternative arrangements for affected passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."