HOME
DETAILS

തന്ത്രിയുടെ വീട്ടില്‍ എസ്.ഐ.ടി പരിശോധന; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ തേടുന്നു

  
Web Desk
January 10, 2026 | 10:19 AM

sit-conducts-raid-at-kandaru-rajeevaru-house-latestnews

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി പരിശോധന. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ വിവരങ്ങളാണ് എസ് ഐ ടി പരിശോധിക്കുന്നത്. 

അതേസമയം തന്ത്രിക്ക് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് ബിജെപി നേതാക്കള്‍ എത്തിയിരുന്നു. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇന്ന് തന്ത്രിയുടെ വീട്ടില്‍ എത്തിയത്. ചെങ്ങന്നൂരിലുള്ള കണ്ഠര് രാജീവരുടെ വീട്ടിലാണ് ബിജെപി നേതാക്കള്‍ എത്തിയത്. കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയില്‍ നേതാക്കള്‍ സംസാരിച്ചു. ഇന്നലെയാണ് തന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. നിലവില്‍ റിമാന്‍ഡിലാണ് തന്ത്രി കണ്ഠര് രാജീവര്‍.

പ്രത്യേക അന്വേഷണസംഘം (SIT) വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ ദീര്‍ഘനേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഇത് കേസില്‍ നിര്‍ണായകമായി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംസ്ഥാനത്തെ മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അയ്യപ്പന്റെ മുതല്‍ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ ഈ സ്വര്‍ണ കൊള്ളയില്‍ ഉണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a day ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  a day ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a day ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a day ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a day ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a day ago