2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് 2026 ഫിഫാ വേള്‍ഡ് കപ്പിനായി പുതിയ സഞ്ചാര പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരാധകര്‍ക്ക് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നേരില്‍ കാണാനും, യാത്രയും താമസവും ഒരുമിച്ച് ക്രമീകരിക്കാനുമായി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
ഈ പാക്കേജുകളില്‍ ഫ്‌ളൈറ്റ് ടിക്കറ്റ്,ഹോട്ടല്‍ താമസം,ഗ്രൗണ്ട് ട്രാന്‍സ്ഫര്‍,ഒഫീഷ്യല്‍ മത്സ്യ ടിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പാക്കേജുകള്‍ സിംഗിള്‍ മാച്ച്, ഫോളോ മൈ ടീം, നോക്ഔട്ട് സീരീസ്, ഫൈനല്‍ റൗണ്ട് സീരീസ് എന്നിങ്ങനെ വിവിധ തരത്തില്‍ ലഭ്യമാണ്.
സിംഗിള്‍ മാച്ച് പാക്കേജ് വ്യക്തിഗത യാത്രക്കാര്‍ക്ക് പ്രത്യേകം ഒരുക്കിയതാണ്. ഗോള്‍ഡ് പാക്കേജിന്റെ വില 4,500 ഡോളര്‍ മുതല്‍, സില്‍വര്‍ പാക്കേജ് 3,700 ഡോളര്‍ തുടങ്ങി ലഭ്യമാകും. മറ്റു പാക്കേജുകള്‍ക്ക് ഇതിലധികം വിലയുളളതും ഉണ്ടാകാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഈ പാക്കേജുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സൗകര്യപ്രദമായ യാത്രാ അനുഭവം നല്‍കുകയും, ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നത് പ്രധാന ലക്ഷ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ പാക്കേജുകളിലും ഫളൈറ്റ്, ഹോട്ടല്‍, ട്രാന്‍സ്ഫര്‍, ഒഫിഷ്യല്‍ മത്സര ടിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്.
പാക്കേജ് ബുക്കിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ടിക്കറ്റ് വാങ്ങുന്നവര്‍ നിയമങ്ങളും സ്റ്റേഡിയത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2026ലെ ഫിഫാ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ചുള്ള ഈ പാക്കേജുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകമാകെയുള്ള യാത്രയും സൗകര്യവും ഒരുമിച്ച് അനുഭവിക്കാന്‍ സഹായിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
Qatar Airways Holidays has unveiled new travel packages for FIFA World Cup 2026, combining flights, hotels, transfers, and official match tickets. Fans can choose from single match, follow-my-team, knockout, and final round packages for a complete tournament experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."