HOME
DETAILS

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

  
Web Desk
January 10, 2026 | 1:41 PM

audi hajj 2026 nusuk platform package preference phase selection guide

റിയാദ്: 'ഡയറക്ട് ഹജ്ജ് പ്രോഗ്രാമിന്' കീഴിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായി സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നുസുക് വഴി പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള മുൻഗണനാ ഘട്ടത്തിന് ഹജ്ജ്-ഉംറ മന്ത്രാലയം തുടക്കമിട്ടു. ലഭ്യമായ പാക്കേജുകൾ പരിശോധിക്കാനും, സേവന നിലവാരം, സൗകര്യങ്ങൾ, ചിലവ് എന്നിവ പരിശോധിക്കാനും വിലയിരുത്താനും തീർത്ഥാടകർക്ക് ഇതിലൂടെ സാധിക്കും. തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട അഞ്ച് പാക്കേജുകൾ വരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീർത്ഥാടകർക്ക് കൃത്യമായ തീരുമാനമെടുക്കാനും, ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സർവീസ് പ്രൊവൈഡർമാർക്ക് അവസരം നൽകാനും ഇതുകൊണ്ട് സാധിക്കും. ഡിജിറ്റൽ വാലറ്റ് വഴി ഗഡുക്കളായുള്ള പേയ്‌മെന്റ് സൗകര്യം നുസുക് പ്ലാറ്റ്‌ഫോമിലുണ്ട്.

അർഹരായ തീർത്ഥാടകർ പ്ലാറ്റ്‌ഫോമിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയോ പുതുക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും കൂടെയുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചേർക്കുകയും ചെയ്യുന്നത് അപ്രൂവൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. എല്ലാ പണമിടപാടുകളും ബുക്കിങുകളും പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കണം. വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് Hajj.nusuk.sa എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം.  

The Saudi Ministry of Hajj and Umrah has officially launched the "Package Preference Phase" for the 1447 AH (2026) Hajj season through the Nusuk Hajj digital platform. This initial phase allows pilgrims from countries under the "Direct Hajj Program" to browse, compare, and rank up to five service packages based on cost, facilities, and service levels before the official booking window opens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  25 minutes ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  an hour ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  an hour ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  an hour ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  an hour ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  2 hours ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  2 hours ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  2 hours ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  2 hours ago