ആരോഗ്യനില തൃപ്തികരം; കണ്ഠരര് രാജീവരെ തിരികെ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവര് ആശുപത്രി വിട്ടു. ഞായറാഴ്ച്ച ഉച്ചയോടെ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മാറ്റി. പരിശോധന ഫലങ്ങള്‍ സാധാരണ നിലയിലേക്ക് ആയതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തന്ത്രിയെ തിരികെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ സാഹചര്യത്തില്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച്ചയാണ് കണ്ഠരര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലായിരുന്നു തന്ത്രിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ ആദ്യം എത്തിച്ചത്. പിന്നീടാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തന്ത്രിയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും കൃത്യമായ നിയമോപദേശത്തിനും ഒടുവിലാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്.ഐ.ടി കടന്നത്. തന്ത്രിയുടെ ഭാഗം പറയുന്ന ദേവസ്വം മാനുവല്‍ തെളിവായി പറഞ്ഞുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്്. അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കില്‍ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിലുള്ളത്.
മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി . തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലില്‍ പറയുന്നത്.
ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്.ഐ.ടി കണ്ടെത്തിയത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്.ഐ.ടി പരിശോധന നടത്തി. പരിശോധന മണിക്കൂറുകള്‍ നീണ്ടുനിന്നു. വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ അടക്കം സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ പഴക്കവും മൂല്യവും കണക്കാക്കാനായിരുന്നു പരിശോധന. ഇതിനായി ചെങ്ങന്നൂരിലെ എസ്.ബി.ഐ ബാങ്കിലെ സ്വര്‍ണപ്പണിക്കാരനെയും എത്തിച്ചിരുന്നു.
സ്വര്‍ണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാകുകയാണെങ്കില്‍ അവ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇന്നലെ ഉച്ചയ്ക്ക് 2.48നാണ് എസ്.ഐ.ടിയുടെ എട്ടംഗ സംഘം ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് താഴമണ്‍ മഠത്തിലെത്തിയത്. ചെങ്ങന്നൂര്‍ പൊലിസിന്റെ അകമ്പടിയോടുകൂടിയായിരുന്നു വരവ്. പരിശോധന ആരംഭിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ പുറത്തേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ അഭിഭാഷകയായ തന്ത്രിയുടെ മരുമകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പൊലിസ് തയാറായിരുന്നില്ല. ഇത് നേരിയ തര്‍ക്കത്തിന് കാരണമായെങ്കിലും പിന്നീട് മരുമകളെ ഉള്‍പ്പെടെ അകത്തേക്ക് പ്രവേശിപ്പിച്ചു.
അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ ബി.ജെ.പി നേതാക്കളെത്തി. ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.
Tantri Kandhararu Rajeevar, who was admitted to hospital after experiencing health issues, has been discharged and shifted back to jail on Sunday afternoon. As his medical test results returned to normal, he was moved from the Medical College Hospital to the Poojappura Sub Jail. Following his discharge, the Special Investigation Team (SIT) is expected to file a custody application.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."