HOME
DETAILS

12ാം അങ്കത്തിൽ പത്താനെ വീഴ്ത്തി ബുംറക്കൊപ്പം; വമ്പൻ കുതിപ്പുമായി ഇന്ത്യൻ താരം

  
January 11, 2026 | 12:33 PM

harshid rana great performance against newzealand

വഡോദര: ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം. വഡോദരയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് അടിച്ചെടുത്തത്. 

ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലെ രണ്ട് വിക്കറ്റുകൾ നേടിയതോടെ ന്ത്യക്കായി ആദ്യ 12 ഏകദിന മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ ആയി മാറാനും ഹർഷിത് റാണക്ക് സാധിച്ചു. 12 ഏകദിനത്തിൽ നിന്നും 22 വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്.

ഇത്ര തന്നെ വിക്കറ്റുകൾ നേടിയ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്കൊപ്പമാണ് നിലവിൽ റാണയുടെ സ്ഥാനം. ആദ്യ 12 ഏകദിനത്തിൽ നിന്നുമായി 21 വിക്കറ്റുകൾ നേടി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ, പ്രസിദ്ധ് കൃഷ്ണ മറികടന്നാണ് ഹർഷിത് റാണയുടെ കുതിപ്പ്. 29 വിക്കറ്റുകൾ നേടിയ അജിത് അഗാർക്കർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 

ഒരു ഇന്ത്യൻ ബൗളറുടെ പേരിലുമില്ലാത്ത ഒരു അപൂർവ നേട്ടത്തിന് കൂടി ഉടമയാണ് ഹർഷിദ് റാണ. മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നിലധികം വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളർ ആണ് റാണ. 

അതേസമയം മത്സരത്തിൽ ന്യൂസിലാൻഡിനായി ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാറിൽ മിച്ചൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. നിക്കോൾസ് 69 പന്തിൽ 62 റൺസാണ് നേടിയത്. എട്ട് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കോൺവെ 67 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസും നേടി. 71 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 84 റൺസാണ് മിച്ചൽ നേടിയത്. 

India set a target of 301 runs to win in the first ODI against New Zealand. Harshit Rana took two wickets in the match. With his two wickets in the match, Harshit Rana also became the second Indian bowler to take the most wickets in the first 12 ODIs for India. The player took 22 wickets in 12 ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  4 hours ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  4 hours ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  4 hours ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  4 hours ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  5 hours ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  5 hours ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  5 hours ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  5 hours ago