നമ്പിയോ സൂചികയിൽ ഖത്തർ ആരോഗ്യമേഖലയ്ക്ക് ആഗോള അംഗീകാരം
ദോഹ: ഡാറ്റാബേസ് ഏജൻസിയായ നമ്പിയോ പുറത്തുവിട്ട 2026ലെ ആഗോള ആരോഗ്യ സൂചികയിൽ മികച്ച നേട്ടവുമായി ഖത്തർ. ആരോഗ്യമേഖലയിൽ മികച്ച നേട്ടം കൈവരിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ 18-ാം സ്ഥാനം ഖത്തർ നിലനിർത്തി. മിഡിൽ ഈസ്റ്റ്-ആഫ്രിക്ക എന്നീ മേഖലകളിൽ നിന്ന് ആദ്യ 20 പട്ടികയിൽ ഇടംപിടിച്ച ഏക രാജ്യവും ഖത്തറാണ്. ആരോഗ്യ മേഖലയിലെ സേവന നിലവാരം, ഗുണമേന്മ എന്നിവ മെച്ചപ്പെട്ടതോടെ ഖത്തറിന്റെ സ്കോർ 73.4-ൽ നിന്ന് 73.6 ആയി ഉയരുകയായിരുന്നു.
ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ ആശുപത്രികളുടെ ശേഷി വർധിപ്പിച്ചതും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതും രോഗ പരിചരണത്തിലും സേവനത്തിലും ഉയർന്ന നിലവാരം കൈവരിച്ചതും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധ ആരോഗ്യ പരിപാടികൾ തുടങ്ങി നിരവധി ഘടകങ്ങൾ ഖത്തറിന്റെ ഈ നേട്ടത്തിൽ നായിക കല്ലായി. ആഗോള തലത്തിൽ തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരാണ് സൂചികയിൽ ആദ്യ സ്ഥാനങ്ങളിൽ.
മറ്റ് രാജ്യങ്ങളുടെ റാങ്കിങ് നോക്കാം:
യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 28
ഒമാൻ - 53
സൗദി അറേബ്യ - 53
കുവൈത്ത് - 66
'ഹെൽത്ത് കെയർ എക്സ്പെൻഡിച്ചർ ഇൻഡക്സ് 2026'ലും ഖത്തർ മികച്ച പ്രകടനം കാഴ്ചവെച്ചു. 134.2 പോയിന്റോടെ ലോകതലത്തിൽ 19ാം സ്ഥാനത്താണ് ഖത്തർ. ഈ വിഭാഗത്തിലും മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ മേഖലയിൽ നിന്ന് ആദ്യ 20ൽ എത്തിയ ഏക രാജ്യവും ഖത്തറാണ്.
Qatar has secured the 18th position globally and 1st in the Middle East and Africa in the Numbeo Health Care Index 2026. With its score improving to 73.6, Qatar remains the only nation from the region to feature in the global top 20. This achievement is attributed to significant investments in hospital infrastructure, a growing medical workforce, and the integration of advanced medical technologies. Additionally, Qatar ranked 19th globally in the Health Care Expenditure Index, further solidifying its status as a world-class destination for medical services and patient care.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."