ന്യൂ ഇയര്‍ റീല്‍ മത്സരം;ന്യൂസ് ഓഫ് ബഹ്‌റൈന്‍ വിജയികളെ പ്രഖ്യാപിച്ചു
മനാമ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 'ന്യൂസ് ഓഫ് ബഹ്‌റൈന്‍' സംഘടിപ്പിച്ച ന്യൂ ഇയര്‍ റീല്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. 'സെലബ്രേറ്റ് ന്യൂയര്‍ വിത്ത് ന്യൂസ് ഓഫ് ബഹ്‌റൈന്‍' എന്ന പേരില്‍ നടത്തിയ ഈ മത്സരം, ജനങ്ങള്‍ക്കവരുടെ പുതുവത്സര ആഘോഷ നിമിഷങ്ങള്‍ ചെറിയ വീഡിയോ രൂപത്തില്‍ പങ്കുവെയ്ക്കാനുള്ള അവസരമായിരുന്നു.
ബഹ്‌റൈനില്‍ പുതുവത്സര ദിനങ്ങളില്‍ ഉണ്ടായ നല്ല കാലാവസ്ഥയും വിവിധ വിനോദ പരിപാടികളും ആളുകളെ വലിയ തോതില്‍ ആകര്‍ഷിച്ചു. കുടുംബത്തോടും സുഹൃത്തുക്കളോടും ചേര്‍ന്ന് ആഘോഷിച്ച നിമിഷങ്ങള്‍ പലരും റീല്‍ വീഡിയോകളാക്കി മത്സരത്തിലേക്ക് അയച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി എന്‍ട്രികള്‍ ലഭിച്ചതായി ന്യൂസ് ഓഫ് ബഹ്‌റൈന്‍ അറിയിച്ചു.
ഈ മത്സരം ഡിസംബര്‍ 31ന് സമാപിച്ചു. പങ്കെടുത്തവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ വിജയികളായി. വിജയിച്ചവര്‍ക്ക് കാഷ് പ്രൈസ് നല്‍കും. വിജയികളുടെ പേരുകള്‍ ന്യൂസ് ഓഫ് ബഹ്‌റൈനില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സമ്മാനദാന ചടങ്ങ് മനാമയില്‍ നടന്നു. ന്യൂസ് ഓഫ് ബഹ്‌റൈന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി. ഉണ്ണികൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ദ ഡെയിലി ട്രിബ്യൂണ്‍ ഡയറക്ടര്‍ ലത ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ടീമിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു വാര്‍ത്താ പ്ലാറ്റ്‌ഫോമായ ന്യൂസ് ഓഫ് ബഹ്‌റൈന്‍,ഇത്തരത്തിലുള്ള മത്സരങ്ങളിലൂടെ പൊതുജനങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ദിനചര്യയിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ വേദിയൊരുക്കുകയും ചെയ്യുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.
ഈ മത്സരം വലിയ പ്രതികരണം നേടിയതോടെ, ഭാവിയിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ന്യൂസ് ഓഫ് ബഹ്‌റൈന്‍ അറിയിച്ചു.
News of Bahrain has announced the winners of its New Year Reel Contest, which saw strong public participation with people sharing their New Year celebration moments through short videos across social media platforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."