HOME
DETAILS

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

  
Web Desk
January 14, 2026 | 12:52 PM

rats found running over oxygen pipes and beds in gonda medical college congress targets yogi government

ലഖ്‌നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗികൾ കിടക്കുന്ന കട്ടിലുകളിൽ എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യുപിയിലെ ഗോണ്ട മെഡിക്കൽ കോളേജിലാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. ആശുപത്രിയിലെ ഓർത്തോപീഡിക് വാർഡിൽ ഓക്സിജൻ പൈപ്പുകൾക്ക് മുകളിലൂടെയും ഭക്ഷണ പാത്രങ്ങൾക്കിടയിലൂടെയും എലികൾ യഥേഷ്ടം വിഹരിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്.

വാർഡിലെ എലിശല്യത്തെക്കുറിച്ച് രോഗികളും ബന്ധുക്കളും പലതവണ പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ നടപടിയെടുത്തില്ല. ഒടുവിൽ ഒരു രോഗിയുടെ ബന്ധു തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

വീഡിയോ വൈറലായതോടെ യോഗി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് 'എലികൾക്കായി തുറന്ന ആശുപത്രിയാണോ' എന്ന് കോൺഗ്രസ് പരിഹസിച്ചു. ആരോഗ്യരംഗത്ത് വലിയ പുരോഗതി അവകാശപ്പെടുന്ന സർക്കാരിന് ഈ ദൃശ്യങ്ങൾ വലിയ നാണക്കേടുണ്ടാക്കി.

സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് ഇടപെടുകയും ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടുകയും ചെയ്തു. രോഗികൾ കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങൾ കാരണമാണ് എലികൾ എത്തുന്നതെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. നിലവിൽ വാർഡിൽ എലികളെ നശിപ്പിക്കാനുള്ള നടപടികൾ (പെസ്റ്റ് കൺട്രോൾ) ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

 

 

a shocking video from the government medical college in gonda, uttar pradesh, has gone viral, showing rats roaming freely on patient beds and oxygen pipes in the orthopaedic ward. despite multiple complaints from patients and their families, no action was taken until the footage surfaced on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  5 hours ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  5 hours ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  5 hours ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  5 hours ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  5 hours ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  6 hours ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  6 hours ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  6 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  6 hours ago