എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍
തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര നിര്‍ദേശവുമായി എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍ അജിത്കുമാര്‍. എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്നലെ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കമ്മിഷണര്‍ വിചിത്ര നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് നല്‍കണം. ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്‌സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മിഷണറുടെ നിര്‍ദ്ദേശം. എന്നാല്‍ എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശം മന്ത്രി അറിയാതെയാതെയാണ് നല്‍കിയത്. താന്‍ അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കുമെന്നും പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, എന്‍ഫോഴ്സ്‌മെന്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Excise Commissioner M.R. Ajithkumar has issued a controversial directive instructing excise officials to provide escort duty to the Excise Minister during his official visits. The unusual order was reportedly given during a meeting of senior excise officials held on Monday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."