ഒമാന്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക്
മസ്‌കത്ത്: ഒമാനില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഭാവിയില്‍ മുഴുവന്‍ ഇലക്ട്രിക് ആക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി വരികയാണെന്ന് ഗതാഗത, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും കാര്‍ബണ്‍ ഉത്പാദനം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 2030ഓടെ രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ കുറഞ്ഞത് 25 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതോടൊപ്പം പൊതു ഗതാഗത മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും വര്‍ധിപ്പിക്കും.
2030 മുതല്‍ 2040 വരെയുള്ള കാലയളവില്‍ വലിയ തോതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെ റോഡുകളില്‍ എത്തിക്കാനാണ് പദ്ധതി. 2050ഓടെ പുതിയതായി ഉപയോഗത്തിലേക്കെത്തുന്ന എല്ലാ വാഹനങ്ങളും, വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ, ഇലക്ട്രിക് ആക്കുക എന്നതാണ് സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ചാര്‍ജിംഗ് സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും, നഗരങ്ങളിലും പ്രധാന റോഡുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതോടെ ഇന്ധന ഉപയോഗം കുറയുകയും വായു മലിനീകരണം നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്ക് ഒമാനെ നയിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായകമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
Oman has announced a phased plan to shift all vehicles to electric, aiming to reduce carbon emissions and promote environmentally friendly transport across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."