അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: സൂര്യകുമാർ യാദവ്
ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. ആദ്യ മത്സരം നാഗ്പൂരിലാണ് നടക്കുന്നത്. കിവീസിനെതിരായ ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ടി-20 പരമ്പരയിൽ ശക്തമായി തിരിച്ചുവരാനായിരിക്കും ലക്ഷ്യം വെക്കുക. മറുഭാഗത്ത് ടി-20 പരമ്പര നേടിക്കൊണ്ട് ലോകകപ്പിലേക്ക് കൂടുതൽ കരുത്തോടെ എത്താനായിരിക്കും കിവീസിന്റെ ലക്ഷ്യം.
ഇപ്പോൾ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ മൂന്നാം നമ്പറിൽ ഏത് താരം ആയിരിക്കും കളിക്കുകയെന്നതിനെക്കുറിച്ച് വ്യക്തത നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇഷാൻ കിഷൻ മൂന്നാം നമ്പറിലെത്തുമെന്നാണ് സ്‌കൈ പറഞ്ഞത്. ഇഷാൻ ഒരുപാട് വർഷമായി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇഷാൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കിയത്.
''ഇഷാൻ മൂന്നാം സ്ഥാനത്ത് കളിക്കും. അദ്ദേഹം ഞങ്ങളുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. ഞങ്ങൾ അദ്ദേഹത്തെ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹം ഒരുപാട് കാലങ്ങളായി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ട്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി. ഒരു വർഷമോ അതിനേക്കാൾ കൂടുതലോ അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം ഈ അവസരം അർഹിക്കുന്നുണ്ട്. നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ ആണെങ്കിൽ സാഹചര്യങ്ങൾ വ്യത്യസ്തമാവും. നിർഭാഗ്യവശാൽ തിലക് ലഭ്യമല്ല. മൂന്നാം നമ്പറിലേക്ക് ഇഷാൻ നല്ല ഓപ്ഷനാണെന്നാണ് ഞാൻ കരുതുന്നു'' സൂര്യകുമാർ യാദവ് മത്സരത്തിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു.
The five-match T20I series against New Zealand begins tomorrow. The first match will be played in Nagpur. Now, ahead of the first match, Indian captain Suryakumar Yadav has clarified who will play at number three for India. Sky has said that Ishan Kishan will be at number three.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."