HOME
DETAILS

In Depth Story: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട ലോകക്രമങ്ങളെ അപ്പാടെ തകിടംമറിച്ച് ട്രംപ്; വിശ്വസ്ത സഖ്യകക്ഷികളെപ്പോലും അകറ്റുന്നു; 'നാറ്റോ' നെടുകെ പിളരുന്നു

  
Web Desk
January 21, 2026 | 1:49 AM

trump-manifest-destiny-greenland-nato

വാഷിംഗ്ടണ്‍/ഡാവോസ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട ആഗോള രാഷ്ട്രീയ ക്രമങ്ങളെയും സഖ്യങ്ങളെയും അപ്പാടെ തകിടം മറിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍. തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ വര്‍ഷം പിന്നിടുമ്പോള്‍, ലോകത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന കര്‍ക്കശമായ നിലപാടിലാണ് ട്രംപ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ 'മാനിഫെസ്റ്റ് ഡെസ്റ്റിനി' (അമേരിക്കയുടെ അതിരുകള്‍ വ്യാപിപ്പിക്കുക എന്നത് ദൈവനിശ്ചയമാണ് എന്ന വിശ്വാസം) എന്ന ആശയത്തെ കൂട്ടുപിടിച്ചാണ് ട്രംപിന്റെ നീക്കങ്ങള്‍. പാനമ കനാല്‍ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡിന് മേല്‍ അദ്ദേഹം കണ്ണ് വെച്ചിരിക്കുന്നത്. 'ഞങ്ങള്‍ക്കത് സ്വന്തമാക്കിയേ തീരൂ,' എന്ന ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ കാലാകാലങ്ങളായുള്ള വിശ്വസ്ത സഖ്യകക്ഷികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

ഒരു സഖ്യകക്ഷിയുടെ ഭൂമി അവരുടെ സമ്മതമില്ലാതെ പിടിച്ചെടുക്കുമെന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്നത് ആധുനിക ചരിത്രത്തില്‍ ഇതാദ്യമാണ്. ഇത് 76 വര്‍ഷം പഴക്കമുള്ള നാറ്റോ (NATO) സഖ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ഭീതി ഉയര്‍ത്തുന്നുണ്ട്.

2026-01-2107:01:97.suprabhaatham-news.png
 
 

ലോകനേതാക്കളുടെ ആശങ്ക
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ തന്നെ ശക്തമായ മുന്നറിയിപ്പ് നല്‍കി. 'അന്താരാഷ്ട്ര നിയമങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്ന, കരുത്തന്റെ നീതി മാത്രം നടപ്പിലാകുന്ന ഒരു ലോകക്രമത്തിലേക്കാണ് നാം നീങ്ങുന്നത്, എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സമാനമായ ആശങ്ക പങ്കുവെച്ചു. അമേരിക്കയുമായുള്ള വ്യാപാര ബന്ധം പ്രവചനാതീതമായ സാഹചര്യത്തില്‍ കാനഡ, ചൈനയുമായി അടുക്കുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.

ട്രംപിന്റെ വാദവും പിന്തുണയും
അതേസമയം, ട്രംപിന്റെ അനുയായികള്‍ ഈ നീക്കങ്ങളെ 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് കാണുന്നത്. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടാന്‍ ഗ്രീന്‍ലാന്‍ഡ് പോലുള്ള തന്ത്രപ്രധാനമായ ഇടങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ വരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വാദിക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്ക് വാങ്ങാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

പ്രവചനാതീതമായ വിദേശനയം
മിഡില്‍ ഈസ്റ്റില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് വഴിയൊരുക്കിയത് ട്രംപിന്റെ കര്‍ക്കശമായ ഇടപെടലുകളാണെന്നത് അദ്ദേഹത്തിന് വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ഒരവസരത്തില്‍ റഷ്യയെ പിന്തുണയ്ക്കുകയും തൊട്ടടുത്ത നിമിഷം ഉക്രെയ്‌നിലേക്ക് ചായുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ നയതന്ത്ര ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
'മര്യാദയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഭാഷയല്ല, മറിച്ച് ബിസിനസ് ഇടപാടുകളുടെയും കായബലത്തിന്റെയും ഭാഷയാണ് ട്രംപിന്റേത്,' എന്നാണ് പ്രമുഖ മാസികയായ ഇക്കണോമിസ്റ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സാനി മിന്റണ്‍ ബെഡോസ് നിരീക്ഷിക്കുന്നത്.

2026-01-2107:01:17.suprabhaatham-news.png
 
 

'എന്നെ തടയാന്‍ എനിക്ക് മാത്രമേ കഴിയൂ'
തന്റെ തീരുമാനങ്ങളെ ആര്‍ക്ക് തടയാനാകും എന്ന ചോദ്യത്തിന് 'എന്റെ സ്വന്തം ധാര്‍മ്മികതയ്ക്കും മനസ്സിനും മാത്രമേ എന്നെ തടയാന്‍ കഴിയൂ' എന്നാണ് ട്രംപ് നല്‍കിയ മറുപടി. ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെയും ചര്‍ച്ചകളിലൂടെയും ട്രംപിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും, തന്റെ 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' (MAGA) എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് അദ്ദേഹം.

വിറങ്ങലിച്ച് നാറ്റോ സഖ്യം
ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കാത്ത പക്ഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ വന്‍ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്, വിശ്വസ്ത സഖ്യകക്ഷികളായ യൂറോപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഡെന്മാര്‍ക്ക് ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം തീരുവ ഇതിനകം ചുമത്തിക്കഴിഞ്ഞു. ഇത് ജൂണ്‍ ഒന്നോടെ 25 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

2026-01-2107:01:43.suprabhaatham-news.png
 
 

അമ്പരപ്പില്‍ യൂറോപ്പ്
ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള താത്പര്യം ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് തന്നെ പ്രകടിപ്പിച്ചിരുന്നെങ്കിലും ലോകം അത് ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍ ജനുവരി 3ന് വെനസ്വേല ആക്രമിക്കുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും ചെയ്തതോടെ ട്രംപ് തന്റെ അടുത്ത ലക്ഷ്യം ഗ്രീന്‍ലാന്‍ഡ് ആണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിന്നിരുന്ന അമേരിക്കയൂറോപ്പ് സുരക്ഷാ സഖ്യത്തില്‍ വന്‍ വിള്ളലുകള്‍ വീണിരിക്കുകയാണ്.

സ്വന്തം സഖ്യകക്ഷിക്ക് ഭീഷണി
ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. നാറ്റോ സഖ്യത്തിലെ സ്ഥാപക അംഗമാണ് ഡെന്മാര്‍ക്ക്. നാറ്റോയുടെ നിയമപ്രകാരം ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിന് നേരെയുള്ള ആക്രമണമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവിടെ ഭീഷണി പുറത്തുനിന്നല്ല, മറിച്ച് നാറ്റോയിലെ ഏറ്റവും ശക്തരായ അമേരിക്കയില്‍ നിന്നാണ് എന്നത് യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കയിലാക്കുന്നു.

എന്തുകൊണ്ട് ഗ്രീന്‍ലാന്‍ഡ്?
തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളുമാണ് അമേരിക്കയെ ഗ്രീന്‍ലാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്.

സുരക്ഷ: മിസൈല്‍ ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഗ്രീന്‍ലാന്‍ഡിന്റെ സ്ഥാനം നിര്‍ണ്ണായകമാണ്.

പ്രകൃതിവിഭവങ്ങള്‍: ചൈനയുടെ ആധിപത്യമുള്ള അപൂര്‍വ്വ ധാതുക്കളുടെ (ഞമൃല ലമൃവേ)െ വന്‍ ശേഖരം ഗ്രീന്‍ലാന്‍ഡിലുണ്ട്. ഏകദേശം 3.6 കോടി ടണ്‍ ധാതുക്കള്‍ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ചൈനീസ്‌റഷ്യന്‍ ഭീഷണി: അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്തില്ലെങ്കില്‍ റഷ്യയോ ചൈനയോ അവിടെ പിടിമുറുക്കുമെന്നാണ് ട്രംപിന്റെ വാദം.

ഇന്ന് ഡാവോസിലെ വേദിയില്‍ ട്രംപ് സംസാരിക്കാനിരിക്കെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് അദ്ദേഹത്തിന്റെ അടുത്ത നീക്കത്തിലേക്കാണ്.

English Summary: President Donald Trump’s second term is significantly disrupting the established global order, most notably through his aggressive pursuit of annexing Greenland. By invoking the 19th-century doctrine of 'Manifest Destiny,' Trump has alarmed long-standing allies and threatened the stability of the 76-year-old NATO alliance. While supporters defend his 'America First' transactions as necessary for national security, world leaders at the Davos Economic Forum have warned of a dangerous shift toward a world where international law is ignored in favor of imperial ambitions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ്

Kerala
  •  3 hours ago
No Image

യു.എസിൽ നിന്ന് പറന്നയുടനെ തിരിച്ച് പറന്ന് ട്രംപിന്റെ എയർഫോഴ്‌സ് വൺ; 'പറക്കും വൈറ്റ് ഹൗസി'ന് എന്തുപറ്റി?

International
  •  3 hours ago
No Image

വീട്ടില്‍ വന്നിട്ടുണ്ടെന്ന് പോറ്റിയുടെ മൊഴി; പോയത് കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനെന്ന് കടകംപള്ളി; ഫോട്ടോയില്‍ വിശദീകരണമില്ല

Kerala
  •  3 hours ago
No Image

ശരീരഭാരം കുറക്കാന്‍ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ച 19 കാരിക്ക് ദാരുണാന്ത്യം, യൂട്യൂബര്‍ക്കെതിരെ കേസ് 

National
  •  3 hours ago
No Image

'വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാന്‍ കഴിയില്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

Kerala
  •  4 hours ago
No Image

തീപിടിത്തമായിരുന്നില്ല, അത് കൊലപാതകം; എല്‍.ഐ.സി  വനിതാ മാനേജറുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  4 hours ago
No Image

മരണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കാവല്‍ നിന്ന് വളര്‍ത്തു നായ; മധ്യപ്രദേശില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ സംഭവം

National
  •  4 hours ago
No Image

ഗോവിന്ദ് പൻസാരെ വധക്കേസിലെ പ്രതിയും തീവ്ര വലതുപക്ഷ പ്രവർത്തകനുമായ സമീർ ഗെയ്ക്‌വാദ് ഹൃദയാഘാതം മൂലം മരിച്ചു

National
  •  5 hours ago
No Image

''രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു''- മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി

Kerala
  •  5 hours ago
No Image

പണം വാരിക്കൂട്ടി ബിജെപി; പത്ത് വർഷത്തെ മോദി ഭരണത്തിൽ വരുമാനത്തിൽ ആറിരട്ടി വർധന

National
  •  6 hours ago