HOME
DETAILS
MAL
ഇറങ്ങുന്നതിന് മുമ്പേ കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; വയോധികക്ക് പരുക്ക്
January 20, 2026 | 3:47 PM
ഹരിപ്പാട്: ഇറങ്ങുന്നതിന് മുമ്പേ കെഎസ്ആർടിസി ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ബസ്സിൽ നിന്നും വീണ് വയോധികക്ക് പരുക്ക്. ആനാരി പുത്തൻപുരയിൽ നബീസയുടെ തലക്കാണ് പരുക്ക് പറ്റിയത്. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആയിരുന്നു അപകടം നടന്നത്.
മരണാന്തര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം നബീസയും മകൻ സമദും അമ്പലപ്പുഴയിൽ നിന്നുമാണ് ബസ്സിൽ കയറിയത്. ബസ് നിർത്തിയപ്പോൾ മകൻ പിൻവാതിലിലൂടെയും നബീസ മുൻ വാതിലിലൂടെയും ഇറങ്ങി. ഇവർ ഇറങ്ങുന്നതിന് മുമ്പ് തന്നെ ബസ് മുന്നോട്ടെടുത്തു. ചവിട്ടുപടിയിൽ നിന്നും താഴെവീണാണ് നബീസക്ക് പരുക്ക് പറ്റിയത്. താഴെ വീഴുന്നത് കണ്ടിട്ടും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്തിയില്ലെന്ന് ആരോപിച്ചു ബന്ധുക്കൾ ഹരിപ്പാട് പൊലിസിൽ പരാതി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."