ബഹ്‌റൈനില്‍ ആഡംബര വാച്ച് കടത്ത് കേസില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
മനാമ: ബഹ്‌റൈനില്‍ ആഡംബര വാച്ചുകള്‍ ഒളിപ്പിച്ച് കടത്തുകയും, മൂല്യവര്‍ധിത നികുതി (വാറ്റ്) തട്ടിപ്പ് നടത്തുകയും ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷയായി വിധിച്ചു. കോടതി വിധിക്കു ശേഷം ഇരുവരെയും രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസിലെ വിവരങ്ങള്‍ പ്രകാരം, പ്രതികള്‍ നാല് ആഡംബര വാച്ചുകള്‍ വ്യവസായ ഉദ്ദേശത്തോടെ,കസ്റ്റംസ് നിയന്ത്രണങ്ങള്‍ മറികടന്ന് ഖത്തര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ചിരുന്നു. വാച്ചുകള്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ചുവെന്നും മറ്റും പെട്ടന്നുള്ള പരിശോധനയില്‍ കണ്ടെത്തിയെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുടര്‍ന്ന് പരിശോധനയില്‍ ഇവര്‍ 182 മൂല്യവര്‍ധിത നികുതി റിഫണ്ട് അപേക്ഷകളില്‍ നിന്നും 309,755 ബഹ്‌റൈന്‍ ദിനാര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. സാധാരണ ടൂറിസ്റ്റുകള്‍ക്കായുള്ള വാറ്റ് റിഫണ്ട് പദ്ധതിയിലാണ് ഇത്തരം അപേക്ഷ സാധ്യമായത്. എന്നാല്‍ പ്രതികള്‍ വാച്ചുകള്‍ വ്യാപാര ലക്ഷ്യത്തോടെ വാങ്ങി വിറ്റഴിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
കോടതി ഒരാള്‍ക്ക് 102,711 ദിനാര്‍ പിഴയും, മറ്റൊരാള്‍ക്ക് 207,044 ദിനാര്‍ പിഴയും അടയ്ക്കണമെന്ന് വിധിച്ചു. കൂടാതെ, കസ്റ്റം കാഷ് ഡിസ്‌ക്ലോസര്‍ നിയമലംഘനത്തിനും മൂന്നു മാസം അധിക തടവും പ്രതികള്‍ക്ക് ലഭിച്ചു.
ഒളിപ്പിച്ച ആഡംബര വാച്ചുകളും പിഴയും പിടിച്ചെടുത്ത് നശിപ്പിക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. വിധിയില്‍, നികുതി നിയമങ്ങള്‍ ലംഘിക്കുന്നത് ഗുരുതര കുറ്റമാണെന്നും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
Two men in Bahrain were sentenced to three years in prison and heavy fines for smuggling luxury watches and illegally claiming VAT refunds worth over BD 309,755. The court also ordered their deportation and confiscation of the watches and fines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."