ജസ്രയില്‍ ബഹ്‌റൈനിന്റെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം
ബഹ്‌റൈന്‍: ബഹ്‌റൈന്‍ ദേശീയ വൈദ്യുതി ശൃംഖല കൂടുതല്‍ ശക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി ജസ്രയില്‍ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് സ്റ്റേഷന്‍ ഔപചാരികമായി തുറന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പ്രതിനിധിയായി അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമവും സ്ഥിരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ജനസംഖ്യയും വികസിച്ചു വരുന്ന വാസസ്ഥലവ്യവസായ മേഖലകളും മുന്നില്‍ കണ്ട് രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബഹ്‌റൈനിലെ വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ പദ്ധതി ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഊര്‍ജ വകുപ്പ് അറിയിച്ചു. ഭാവിയിലെ വികസന പദ്ധതികള്‍ക്കും ഉയര്‍ന്ന വൈദ്യുതി ആവശ്യങ്ങള്‍ക്കും ഈ സ്റ്റേഷന്‍ സഹായകരമാകും.
സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഊര്‍ജ വികസന പദ്ധതികളുടെ ഭാഗമായാണ് സ്റ്റേഷന്‍ പൂര്‍ത്തിയായത്. ഇതോടെ വൈദ്യുതി വിതരണത്തിലെ തടസ്സങ്ങള്‍ കുറയുകയും സേവന നിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Bahrain has inaugurated its largest eletcrictiyt ransfer station in Jsara, marking a major step in tsrengthening the national power grid and improving eletcrictiy ditsribution across the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."