HOME
DETAILS

പക്ഷിപ്പനി പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി ഒമാന്‍ നിരോധിച്ചു

  
Web Desk
January 20, 2026 | 3:03 PM

oman bans bird imports from kerala



മസ്‌കത്ത്: കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള ജീവനുള്ള പക്ഷികളും അവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി വിലക്കിയതായി ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പക്ഷിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ, പൊതു ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച്, കേരളത്തില്‍ നിന്നുള്ള ജീവനുള്ള പക്ഷികള്‍ക്കും അവയുമായി ബന്ധപ്പെട്ട മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഒമാനില്‍ പ്രവേശനം അനുവദിക്കില്ല. പക്ഷികളെ വളര്‍ത്തുന്നതിനും വ്യാപാരത്തിനുമായി ഉപയോഗിക്കുന്ന വസ്തുക്കളും വിലക്കിലുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, ഉയര്‍ന്ന താപനിലയില്‍ ശാസ്ത്രീയമായി സംസ്‌ക്കരിച്ച പക്ഷി ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര മൃഗാരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അനുവദിക്കൂ എന്നും അറിയിച്ചു.

കേരളത്തിലെ സാഹചര്യം സാധാരണ നിലയിലാകുകയും, രോഗഭീഷണി പൂര്‍ണമായി മാറുകയും ചെയ്തതിന് ശേഷമേ വിലക്ക് പിന്‍വലിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

Oman has imposed a temporary ban on the import of live birds and related products from Kerala following bird flu reports, citing public health and animal saftey concerns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ചികിത്സാ സേവനങ്ങളും പരീക്ഷകളും തടസ്സപ്പെടും

Kerala
  •  3 hours ago
No Image

ബഹ്‌റൈനില്‍ ആഡംബര വാച്ച് കടത്ത് കേസില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

bahrain
  •  3 hours ago
No Image

സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് അടക്കം രണ്ട് പേർ മരിച്ചു

Saudi-arabia
  •  3 hours ago
No Image

മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Kerala
  •  3 hours ago
No Image

ഇന്ത്യയുടെ സ്നേഹസമ്മാനം; യുഎഇ പ്രസിഡന്റിന് മോദി നൽകിയ സമ്മാനങ്ങളിലെ കാശ്മീരി ബന്ധം ഇത്

uae
  •  3 hours ago
No Image

തിരുവനന്തപുരത്ത് പൊലിസുകാർക്ക് ലഹരിമാഫിയയുമായി ബന്ധം: വിവരങ്ങൾ ചോർത്തി നൽകി; രണ്ട് സി.പി.ഒമാർക്ക് സസ്പെൻഷൻ

Kerala
  •  3 hours ago
No Image

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പണം തട്ടിയെടുക്കല്‍; മുന്നറിയിപ്പുമായി ഫിലിപ്പീന്‍ എംബസി

bahrain
  •  4 hours ago
No Image

അബുദബിയിൽ നിന്നും ദുബൈയിലേക്ക് എത്താൻ ഇനി മിനിറ്റുകൾ; ഞെട്ടിക്കാൻ ഒരുങ്ങി ഇത്തിഹാദ് റെയിൽ

uae
  •  4 hours ago
No Image

ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസ്: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പിൽ തിരൂരങ്ങാടി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Kerala
  •  4 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: സൂര്യകുമാർ യാദവ്

Cricket
  •  4 hours ago