ഇസ്ലാമിക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒമാന്‍ പ്രതിനിധികള്‍ ഈജിപ്തില്‍
മസ്‌കത്ത്: ഇസ്ലാമിക് വിഷയങ്ങള്‍ സംബന്ധിച്ച രാജ്യാന്തര ചര്‍ച്ചകള്‍ക്കായി ഒമാന്‍ പ്രതിനിധി സംഘം ഈജിപ്തില്‍ എത്തി. അവിടെ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനത്തിലാണ് ഒമാന്‍ ഔദ്യോഗികമായി പങ്കെടുത്തത്.
ഒമാനെ പ്രതിനിധീകരിച്ച് വഖ്ഫ്മതകാര്യ മന്ത്രാലയ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍മഅ്മാരി സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും സര്‍ക്കാര്‍ പ്രതിനിധികളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
സമ്മേളനത്തില്‍ സംസാരിച്ച മന്ത്രി, ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. തൊഴില്‍ മേഖല, സാമൂഹിക ഉത്തരവാദിത്വം, നീതിയും സത്യസന്ധതയും ഉള്‍പ്പെടുന്ന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതിക മാറ്റങ്ങള്‍ തൊഴില്‍ രീതികളില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍, മനുഷ്യ മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി. ഇസ്ലാമിക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനും പൊതുവായ വിഷയങ്ങളില്‍ ആശയവിനിമയം നടത്താനും ഇത്തരം സമ്മേളനങ്ങള്‍ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
Oman participated in an international Islamic conference held in Egypt, where the country’s minister spoke about work ethics, responsibility and the importance of moral values in modern times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."