HOME
DETAILS

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

  
Web Desk
January 23, 2026 | 12:48 PM

assembly elections congress decides against mps contesting no cm candidate for now crucial meet on tuesday

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. സ്ഥാനാർഥി നിർണ്ണയമടക്കമുള്ള നിർണ്ണായക തീരുമാനങ്ങൾക്കായി സംസ്ഥാന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി വരും ചൊവ്വാഴ്ച്ച കേരളത്തിൽ യോഗം ചേരും. ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് നേതൃത്വം ഈ തീരുമാനത്തിലെത്തിയത്.

ലോക്സഭാ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് യോഗത്തിൽ ഉയർന്നുവന്ന പൊതുവായ ധാരണ. എംപിമാർ മത്സരിക്കുന്നത് ദേശീയ തലത്തിൽ തിരിച്ചടിയാകുമെന്നും ഉപതെരഞ്ഞെടുപ്പുകളുടെ ഭാരം ഒഴിവാക്കണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതേസമയം, ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും ഇത്തവണയും മത്സരരംഗത്തുണ്ടാകും. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ 'കൂട്ടുത്തരവാദിത്തത്തോടെ' തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ തീരുമാനം.

ഡൽഹിയിൽ നടന്ന ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കൊച്ചിയിലെ 'മഹാപഞ്ചായത്ത്' വേദിയിൽ തനിക്ക് നേരിട്ട അവഗണനയിൽ തരൂർ അങ്ങേയറ്റം അസംതൃപ്തനാണ്. രാഹുൽ ഗാന്ധി വേദിയിലെ പ്രമുഖരുടെ പേരുകൾ വായിച്ചപ്പോൾ തരൂരിന്റെ പേര് ഒഴിവാക്കിയതും, മുൻകൂട്ടി നിശ്ചയിച്ച പ്രസംഗക്രമത്തിൽ മാറ്റം വരുത്തിയതുമാണ് തരൂർ ക്യാമ്പിനെ ചൊടിപ്പിച്ചത്. കയ്യിൽ ലഭിച്ച ലിസ്റ്റിലെ പേരുകളാണ് രാഹുൽ വായിച്ചതെന്നും തരൂരിനെ അവഗണിക്കാൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നുമാണ് എഐസിസി നൽകുന്ന വിശദീകരണം.

എങ്കിലും കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കളുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തിയിട്ടും തരൂർ ചർച്ചകളിൽ നിന്ന് വിട്ടുനിന്നത് വരാനിരിക്കുന്ന ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകും. സംസ്ഥാന നേതാക്കളായ കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിച്ചു.

 

 

 

upcoming 2026 Kerala Assembly Elections. There is a general consensus that sitting Members of Parliament (MPs) should not contest the Assembly elections. The party aims to avoid the burden of multiple by-elections and maintain its strength in the Lok Sabha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  2 hours ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  2 hours ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  2 hours ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  2 hours ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  2 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  2 hours ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  2 hours ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  2 hours ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  3 hours ago