ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം
ഹൈദരാബാദ്: രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ താരം സർഫറാസ് ഖാൻ. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് മുംബൈ താരമായ സർഫറാസ് ഖാൻ ഡബിൾ സെഞ്ച്വറി നേടിയത്. 219 പന്തിൽ 227 റൺസാണ് താരം സ്വന്തമാക്കിയത്. 19 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ വേണ്ടത്ര അവസരം താരത്തിന് അവസരം ലഭിച്ചിട്ടില്ല. ഇപ്പോൾ തന്റെ പ്രതിഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ.
കഴിഞ്ഞ വർഷം ന്യൂസിലാലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് നേടിയ സർഫ്രാസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ പോലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ 17 കിലോഗ്രാം ഭാരം കുറച്ചുകൊണ്ട് സർഫറാസ് ഖാൻ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഭാരം കുറച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.
അതേസമയം ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ മുംബൈ 560 റൺസാണ് അടിച്ചെടുത്തത്. സർഫറാസ് ഖാന്റെ ഡബിൾ സെഞ്ച്വറിക്ക് പുറമെ മുംബൈ ക്യാപ്റ്റൻ സിദ്ധേഷ് ലാഡ് 104 റൺസും സുവേദ് പാർക്കർ 75 റൺസും നേടി മികച്ചു നിന്നു. ഹൈദരാബാദ് ഒന്നാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. രാഹുൽ സിംഗ് ഗഹ്ലൗട്ട് 82 റൺസും കൊടിമേല മധുസൂധൻ ഹിമതേജ 40 റൺസും നേടി ക്രീസിൽ തുടരുന്നുണ്ട്.
Indian player Sarfaraz Khan shines in Ranji Trophy with double century. Mumbai player Sarfaraz Khan scored a double century in the match against Hyderabad. The player scored 227 runs in 219 balls. The player's performance included 19 fours and nine sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."