HOME
DETAILS

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

  
January 24, 2026 | 2:52 AM


 

പാലക്കാട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണ്ണാര്‍ക്കാട് തച്ചംപാറ നിവാസികളുടെ ഉറക്കം കെടുത്തിയ പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. തച്ചംപാറ ചെന്തുണ്ട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെയോടെ പുലി അകപ്പെട്ടത്.

കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടി കൂടി കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലി ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വനംവകുപ്പ് അടിയന്തരമായി സ്ഥലത്ത് കൂട് സ്ഥാപിച്ചത്.

ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പുലിയെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. 

പാലക്കാട് ജില്ലയില്‍ വന്യമൃഗശല്യം അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂട്ടിലാകുന്ന നാലാമത്തെ പുലിയാണിത്. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിലാണ് മലയോര മേഖലയിലെ ജനങ്ങള്‍.

 

A leopard that had caused panic in Thachanpara, Mannarkkad area of Palakkad by frequently entering residential zones and killing livestock was captured in a forest department cage and will be released back into the forest after health checks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  2 hours ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  2 hours ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  2 hours ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  2 hours ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  2 hours ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  3 hours ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  3 hours ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  4 hours ago