മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ
ദോഹ: ലോകത്തെ പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് പ്രകടനത്തില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ ഒന്നാം സ്ഥാനത്ത്. രാജ്യാന്തര മൊബൈല്‍ ഡാറ്റാ സ്‌പെഷ്യലിസ്റ്റുകളായ 'ഹോളാഫ്‌ലൈ' (Holafly) 2026ല്‍ നടത്തിയ പഠനത്തിലാണ് ദോഹ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. വെറും ഇന്റര്‍നെറ്റ് വേഗത എന്നതിലുപരി, ആഗോളതലത്തില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായി ദോഹ മാറിയെന്നാണ് ഈ റാങ്കിംഗ് സൂചിപ്പിക്കുന്നത്. ദുബൈ, അബുദാബി, റിയാദ്, കോപ്പന്‍ ഹേഗന്‍ എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. പോര്‍ട്ടോ (പോര്‍ച്ചുഗല്‍), ഒസ്ലോ നോര്‍വേ, ലിസ്ബണ്‍ (പോര്‍ച്ചുഗല്‍), ഷാങ്ഹായ് (ചൈന), ബാജിങ് (ചൈന) എന്നിവയാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
പഠന രീതി
വിനോദസഞ്ചാരികളുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഹോളാഫ്‌ലൈ ഈ പഠനം നടത്തിയത്. ഒരു നഗരത്തിലെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഉപയോഗിച്ച് 1 ജിബി (1 GB) വലുപ്പമുള്ള സിറ്റി മാപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ എത്ര സമയമെടുക്കും എന്നതായിരുന്നു മാനദണ്ഡം. കേവലം സാങ്കേതിക കണക്കുകള്‍ക്ക് പകരം, യാത്രക്കാര്‍ക്ക് പ്രായോഗികമായി ലഭിക്കുന്ന വേഗതയാണ് ഇതിലൂടെ വിലയിരുത്തിയത്.
റെക്കോര്‍ഡ് വേഗത
പട്ടികയില്‍ ഒന്നാമതെത്തിയ ദോഹയിലെ ശരാശരി ഡൗണ്‍ലോഡ് വേഗത 354.5 Mbps ആണ്. ഇതുപയോഗിച്ച് ഒരു ജിബി ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 3 സെക്കന്‍ഡില്‍ താഴെ സമയം മതിയാകും. ഇത് ദുബൈ, അബുദാബി തുടങ്ങിയ മേഖലയിലെ മറ്റ് നഗരങ്ങളെയും മറ്റ് ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്നിലാക്കിയുള്ള നേട്ടമാണ്.
പട്ടികയിലെ മുന്‍നിര നഗരങ്ങള്‍:
ഹോളാഫ്ലൈ (Holafly) റാങ്കിംഗ് 2026: മുൻനിര നഗരങ്ങൾ
| റാങ്ക് | നഗരം (രാജ്യം) | ശരാശരി ഡൗൺലോഡ് വേഗത (Mbps) | 1 GB മാപ്പ് ഡൗൺലോഡ് ചെയ്യാൻ എടുക്കുന്ന സമയം |
| 1 | ദോഹ (ഖത്തർ) | 354.5 | 3 സെക്കൻഡിൽ താഴെ |
| 2 | ദുബായ് (യു.എ.ഇ) | 351.8 | 3.1 സെക്കൻഡ് |
| 3 | അബുദാബി (യു.എ.ഇ) | 325.9 | 3.4 സെക്കൻഡ് |
ദോഹയില്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍
* ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന നിമിഷം മുതല്‍ സഞ്ചാരികള്‍ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ ഈ ഹൈസ്പീഡ് ശൃംഖല സഹായിക്കുന്നു.
* ലൊക്കേഷന്‍ നാവിഗേഷന്‍: അതിവേഗ മാപ്പുകള്‍ വഴി നഗരം ചുറ്റിക്കാണുന്നത് എളുപ്പമാക്കുന്നു.
* തത്സമയ അപ്‌ഡേറ്റുകള്‍: യാത്രാ വിവരങ്ങള്‍, ട്രാന്‍സിറ്റ് അപ്‌ഡേറ്റുകള്‍, വീഡിയോ ഗൈഡുകള്‍ എന്നിവ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.
* വര്‍ക്ക് ഫ്രം എനിവേര്‍: ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും റിമോട്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്കും തടസ്സമില്ലാതെ ജോലി ചെയ്യാന്‍ അനുയോജ്യമായ ഒരു 'ഡിജിറ്റല്‍ ഹാവന്‍' ആയി ദോഹ മാറിയിരിക്കുന്നു.
പട്ടികയില്‍ പിന്നില്‍ ക്യൂബയിലെ ഹവാന
പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ക്യൂബയിലെ ഹവാനയാണ്. അവിടെ 1 ജിബി മാപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഏകദേശം നാല് മിനിറ്റോളം സമയമെടുക്കും (4 Mbps). ലാറ്റിന്‍ അമേരിക്കയിലെയും ദക്ഷിണേഷ്യയിലെയും ചില നഗരങ്ങളിലും ഇന്റര്‍നെറ്റ് വേഗതയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദശകത്തില്‍ ഖത്തര്‍ നടപ്പിലാക്കിയ തന്ത്രപരമായ വികസന പ്രവര്‍ത്തനങ്ങളാണ് ദോഹയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുടനീളം 5ഏ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചതും, അത്യാധുനിക ഹാര്‍ഡ്‌വെയര്‍ സൗകര്യങ്ങള്‍ ഒരുക്കിയതും ദോഹയെ ആഗോള ഡിജിറ്റല്‍ ഭൂപടത്തില്‍ മുന്‍നിരയിലെത്തിച്ചു.
Doha has found itself at the very top of the world list for mobile internet performance in tourist cities in 2026, according to a comprehensive study by mobile data specialists Holafly. This ranking signified more than just fast internet speeds — it highlighted Doha’s growth as a globally competitive, digitally fluent destination for travelers from every corner of the globe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."