HOME
DETAILS

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

  
January 24, 2026 | 3:02 AM

scooter rider killed in kazhakkoottam accident

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊല്ലം ചിതറ സ്വദേശി പ്രിന്‍സിലാല്‍ (46) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ ചന്തവിള ആമ്പല്ലൂരിലായിരുന്നു അപകടം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്നു കാറും കഴക്കൂട്ടം ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. പ്രിന്‍സിലാല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

A 46-year-old scooter rider from Kollam died on the spot after a collision with a car at Chanthavila, Kazhakkoottam in Thiruvananthapuram, prompting police to register a case and begin an investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  2 hours ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  3 hours ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  3 hours ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  3 hours ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  3 hours ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  3 hours ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  3 hours ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  3 hours ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  4 hours ago