Former Indian cricketer Akash Chopra said that the third T20 against New Zealand would be the most crucial match of Sanju Samson’s cricket career. He warned that if Samson fails to perform in this contest, his place in the team could be at risk. The third match of the series will be played in Guwahati.
HOME
DETAILS
MAL
സഞ്ജുവിന് ഇന്ന് ജീവൻമരണ പോരാട്ടം, തോറ്റാൽ കരിയർ തീരും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര
January 25, 2026 | 12:12 PM
ഗുവാഹത്തി: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നിർണായകമായ മത്സരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ പോരാട്ടത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ താരത്തിന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗുവാഹത്തിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.
തിലക് വർമ്മയുടെ തിരിച്ചുവരവും സഞ്ജുവിന്റെ ഭാവിയും
അടുത്ത മത്സരത്തിൽ തിലക് വർമ്മ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സഞ്ജു സാംസൺ അല്ലെങ്കിൽ ഇഷാൻ കിഷൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ ടീമിൽ ഇടം ലഭിക്കൂ. കഴിഞ്ഞ മത്സരത്തിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ നിലവിൽ സഞ്ജുവിനേക്കാൾ ഏറെ മുന്നിലാണെന്ന് ചോപ്ര നിരീക്ഷിക്കുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം എന്നത് താരത്തിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
മാനേജ്‌മെന്റിനെതിരെ വിമർശനം
സഞ്ജുവിനെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന രീതിയെ ആകാശ് ചോപ്ര രൂക്ഷമായി വിമർശിച്ചു. ഓപ്പണറായി അവസരം നൽകിയപ്പോൾ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടും, ഒരു മോശം പരമ്പരയുടെ പേരിൽ താരത്തിന്റെ പൊസിഷൻ മാറ്റുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജുവിനെ പല ബാറ്റിംഗ് പൊസിഷനുകളിൽ മാറി മാറി പരീക്ഷിക്കുന്നത് താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ചോപ്ര തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിലെ പരാജയം സഞ്ജുവിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. അതിനാൽ തന്നെ ഇഷാൻ കിഷനുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഇന്ന് സഞ്ജുവിന് ഒരു വലിയ ഇന്നിംഗ്സ് അനിവാര്യമാണ്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 2-0 ന് മുന്നിലാണ് നിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."