HOME
DETAILS

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

  
Web Desk
January 25, 2026 | 9:03 AM

mother reveals fathers brutality in neyattinkara infant death case police confirm abuse

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഒരു മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവിന്റെ
 മൊഴി. പ്രതി ഷിജില്‍ കൊടും കുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്നാണ് പൊലിസ് പറയുന്നത്. ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രതിക്ക് പ്രകോപനമുണ്ടാക്കിയെന്നും കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും പൊലിസ് പറയുന്നു. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും ഏക മകന്‍ ഇഹാന്‍ (അപ്പു) കഴിഞ്ഞ ദിവസമാണ് മരിച്ചത്.

നിരവധി തവണ കുഞ്ഞ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് മാതാവ് പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്. കുഞ്ഞ് കരഞ്ഞാല്‍ അമ്മ കാണാതെ ഇയാള്‍ മര്‍ദിക്കുന്നത് പതിവാണ്. ഇഹാന്‍ പലപ്പോഴും പിതാവിനെ കാണുമ്പോള്‍ ഞെട്ടിമാറുകയും കരയുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ മകനെ മര്‍ദിക്കുന്നത് മാതാവ് കണ്ടിരുന്നില്ല. കുഞ്ഞിന്റെ കൈ ഒടിഞ്ഞതും ഷിജിലിന്റെ മര്‍ദനമേറ്റാണ്.

ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലിസ് പറയുന്നു.  പ്രതി ലൈംഗികവൈകൃതമുള്ളയാളാണ്.  സെക്സ് ചാറ്റ് ആപ്പുകളിലടക്കം സജീവമാണ്. പ്രതി മുമ്പും തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. നിറമില്ലെന്ന് പറഞ്ഞും സ്ത്രീധനം കുറവാണെന്ന് പറഞ്ഞും പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവ് ഷിജിന്‍ കഴിഞ്ഞദിവസം കുറ്റം സമ്മതിച്ചിരുന്നു. ഭാര്യയിലുള്ള സംശയം മൂലമാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിന്‍ പൊലിസിനോട് പറഞ്ഞത്. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചെന്നും ഇതോടെ കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് ഷിജിന്‍ പൊലിസിന് നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെയാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്.

 

the mother has revealed shocking details of alleged cruelty by the father in the neyattinkara infant death case, with police stating the accused confessed to killing the one-year-old following repeated abuse.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  6 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  6 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  6 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  6 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  6 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  6 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  6 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  6 days ago