ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി. ഈ മാസം 24നാണ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. എസ്.ഐ.ടി ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
നേരത്തെ, കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ 24ാം തീയതി എസ്‌ഐടി ഓഫിസില്‍ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
1998 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിലെ കാര്യങ്ങളും കൂടി വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പി.എസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് വീണ്ടും ദ്വാരപാലക ശില്‍പ്പം പുറത്തു കൊണ്ടുപോയി തട്ടിപ്പിന് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും , ഇക്കാലയളവിലും ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
The Special Investigation Team (SIT) has once again questioned former Travancore Devaswom Board President P.S. Prasanth in connection with the Sabarimala gold theft case. His statement was recorded on the 24th of this month at the SIT office, marking the second round of questioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."