HOME
DETAILS

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

  
January 28, 2026 | 5:17 AM

vd-satheesan-privilege-notice-against-shivankutty-kerala-assembly-row

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപം നടത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടിസ്. മന്ത്രിയെ പൊതുമധ്യത്തില്‍ അപമാനിച്ചതില്‍ നടപടി വേണമെന്നാണ് ആവശ്യം. സി.പി.എം എം.എല്‍.എ വി ജോയ് ആണ് പരാതി നല്‍കിയത്. 

സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് വീട് റെയ്ഡ് ചെയ്യണമെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇന്നലെ പൊതുവേദിയില്‍ സതീശന്‍ ആഞ്ഞടിച്ചത്. വാര്‍ത്ത വരാന്‍ വേണ്ടി എന്ത് വിഡ്ഢിത്തവും പറയുന്ന ആളാണ് ശിവന്‍കുട്ടിയെന്നും ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ' എന്നും സതീശന്‍ പരിഹസിച്ചു. 

ഡെസ്‌കിന്റെ മുകളില്‍ കയറി അടിവസ്ത്രം വരെ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. ഇപ്പോള്‍ വായില്‍ തോന്നിയത് വിളിച്ചുപറയുന്നു. സഭയില്‍ മര്യാദ പഠിപ്പിക്കുന്നു, യു.ഡി.എഫിനെ ഉപദേശിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

സതീശന്റെ വാക്കുകള്‍ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ ആഞ്ഞടിച്ച് മന്ത്രി ശിവന്‍കുട്ടിയും രംഗത്തെത്തി. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാന്‍ അച്ഛന്റെ പ്രായമുള്ളവരെ പോലും അദ്ദേഹം അധിക്ഷേപിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

'ഞാന്‍ പേടിച്ചു പോയി' എന്ന ബോര്‍ഡ് സതീശന്റെ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും സ്ഥാപിച്ചുകണ്ടു. തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു. എന്ത് ചോദിച്ചാലും സഭയിലെ കയ്യാങ്കളിയെ കുറിച്ച് മാത്രമാണ് സതീശന് പറയാനുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിയായത് കൊണ്ട് ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

A privilege notice has been submitted in the Kerala Legislative Assembly against Leader of the Opposition V.D. Satheesan for allegedly making personal and derogatory remarks against Education Minister V. Sivankutty. The notice was filed by CPM MLA V. Joy, demanding action for insulting a minister in public.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  an hour ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  an hour ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  3 hours ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  3 hours ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  3 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  3 hours ago
No Image

അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ

qatar
  •  3 hours ago
No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  3 hours ago
No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  4 hours ago