HOME
DETAILS

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

  
January 28, 2026 | 6:11 AM

muhammed kaif talks about sanju samson performance

ഇന്ത്യ-ന്യൂസിലാൻഡ് നാലാം ടി-20 മത്സരം ഇന്ന് വിശാഖപട്ടണത്താണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സീരിസ് വിജയം ഉറപ്പാക്കിയിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാൻ ആയിരിക്കും സൂര്യകുമാർ യാദവും സംഘവും ലക്ഷ്യം വെക്കുക. എന്നാൽ ബാക്കിയുള്ള രണ്ട് മത്സരവും വിജയിച്ചുകൊണ്ട് മടങ്ങാനാവും കിവികൾ ഇറങ്ങുന്നത്. 

ഈ മത്സരത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണായകമാണ്. ടീമിൽ നിലനിൽക്കണമെങ്കിൽ സഞ്ജുവിന് ഇന്ന് മിന്നും പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി സഞ്ജുവിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൈഫ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മികച്ച ഫോമിലേക്ക്തി രിച്ചുവന്ന പോലെ സഞ്ജുവും പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് കൈഫ് പറഞ്ഞത്. 

''ഇപ്പോൾ സഞ്ജുവിനൊപ്പം നിക്കണം. അവൻ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അവൻ സ്വയം തെളിയിക്കപ്പെട്ട താരമാണ്. അവന് ഇനിയും കളിക്കാൻ കഴിയും. സൂര്യകുമാർ യാദവിനെ നോക്കൂ. അദ്ദേഹം ക്യാപ്റ്റനായിരുന്നു.  ഫോമിൽ അല്ലായിരുന്നു.  എന്നാൽ അദ്ദേഹത്തിന് തന്റെ കളിയിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാൻ ഫോമിൽ അല്ലെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു. ഞാൻ നന്നായി കളിക്കുന്നു,  ഞാൻ ടീമായി ബന്ധപ്പെട്ടിരിക്കുന്നു, എനിക്ക് റൺസ് കുറവാണ് അദ്ദേഹം എപ്പോഴും ഇങ്ങനെ പറയുമായിരുന്നു.

എന്തുകൊണ്ടായിരിക്കും അദ്ദേഹം ഇങ്ങനെ പറഞ്ഞത്?  കാരണം അദ്ദേഹത്തിന് തന്റെ കളിയിൽ വിശ്വാസമുണ്ടായിരുന്നു. ഒന്നോ രണ്ടോ മത്സരത്തിൽ റൺസ് നേടുന്നതിൽ   പരാജയപ്പെട്ടാലും അദ്ദേഹം ട്രാക്കിലേക്ക് തിരിച്ചെത്തി.  സൂര്യകുമാർ യാദവിന് സ്വയം അറിയാമായിരുന്നു.  അങ്ങനെ സ്വയം തെളിയിക്കാതെ ഒരു താരവും ഐസിസിയിൽ ഒന്നാം  റാങ്കിൽ എത്തില്ല.  അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചു,  പ്രശംസിച്ചു. അദ്ദേഹം എന്തൊരു താരമാണെന്ന് എല്ലാവരും പറഞ്ഞു. ഫോമിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് അവസരങ്ങൾ നൽകിക്കൊണ്ടേയിരുന്നു. ഈ സമയത്ത് അദ്ദേഹം തിരിച്ചുവരവ് നടത്തി റൺസുകൾ സ്കോർ ചെയ്തു. ഞാൻ ഇപ്പോഴും നിങ്ങളോട് പറയുന്നു സഞ്ജു സാംസന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും" മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

The fourth T20I between India and New Zealand will be played in Visakhapatnam today. Fans are eagerly waiting for the comeback of Malayali superstar Sanju Samson in this match. Today's match is crucial for Sanju, who has disappointed in the first three matches. Now, ahead of this match, former Indian player Kaif has come forward to support Sanju. Kaif said that just like captain Suryakumar Yadav has returned to his best form, Sanju will also return to his old form.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  2 hours ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  3 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  3 hours ago
No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  3 hours ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  3 hours ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  4 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  4 hours ago
No Image

അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ

qatar
  •  4 hours ago
No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  4 hours ago
No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  4 hours ago