HOME
DETAILS

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

  
Web Desk
January 28, 2026 | 6:42 AM

ajit pawar the powerful strategist who reshaped maharashtra politics

മുംബൈ: ശരദ് പവാറിന്റെ കളരിയില്‍ വളര്‍ന്ന് ഒടുവില്‍ പവാരിന്റെ പാര്‍ട്ടിയെ പിടിച്ചു കുലുക്കി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ തന്റേതായ ഇടംവരച്ച നേതാവ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തുവെച്ച് ദേശീയ രാഷ്ട്രീയത്തിലും പ്രമുഖരുടെ പട്ടികയിലേക്കുയര്‍ന്ന നേതാവ്. ഇതെല്ലാമായിരുന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍. 

2026 ജനുവരി 28ന് രാവിലെ 8.45 ഓടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബുധനാഴ്ച രാവിലെ ഒരു വിമാനാപകടത്തില്‍ മരിച്ചു. 66 കാരനായ പവാര്‍ മുംബൈയില്‍ നിന്ന് ബരാമതിയിലേക്കുള്ള യാത്രയിലാണ് മരണപ്പെട്ടത്.  അദ്ദേഹം സഞ്ചരിച്ച സ്വകാര്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. 

ajith.jpg

മഹാരാഷ്ട്രയില്‍നിന്ന് ഉദയം കൊണ്ട് കരുത്തുറ്റ രാഷ്ട്രീയ നേതാക്കളില്‍ എന്നും വേറിട്ടുനിന്നയാളാണ് അജിത് പവാര്‍. തന്നെ വളര്‍ത്തിയെടുത്ത, തനിക്കേറെ പ്രിയപ്പെട്ട ബാരാമതിയിലാണ് അദ്ദേഹത്തിന്റെ അവസാന യാത്ര. കരിമ്പ് കൃഷിയുടെ സമൃദ്ധമായ മേഖലയായ ബാരാമതി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയെ പടുത്തുയര്‍ത്തിയ പരീക്ഷണ കേന്ദ്രമായിരുന്നു.

ശരദ്പവാറിന്റെ ബന്ധുകൂടിയായ അജിത് പവാര്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നു കയറുന്നത്. മുതിര്‍ന്ന എന്‍.സി.പി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22നായിരുന്നു അദ്ദേഹത്തിന്റെ ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷന്‍ സൊസൈറ്റി ഹൈസ്‌കൂളില്‍ നിന്ന് നേടിയ എസ.്എസ്.എല്‍.സിയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. തുടര്‍പഠനത്തിനായി കോളജില്‍ പോയെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല. 

പൂനെ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകണ ബോര്‍ഡ് അംഗമായാണ് പൊതുരംഗത്തേക്ക്. 1991 മുതല്‍ 2007 വരെ പൂനെ ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായി. 91ല്‍ ബാരാമതിയില്‍നിന്ന് നിയമസഭാംഗമായി. പിന്നീട് തുടര്‍ച്ചയായി ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 91ല്‍ തന്നെ സുധാകര റാവു നായിക്കിന്റെ മന്ത്രിസഭയില്‍ അംഗായ അജിത് പിന്നീട് അഞ്ചു തവണ കാബിനറ്റ് മന്ത്രിയായി. ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹം പരാജയം അറിഞ്ഞില്ല. 


sharad ajith1.jpg

ശരദ് പവാറിനൊപ്പം നടന്ന് ജനമനസ്സ് പഠിച്ചെടുത്ത അജിത് പവാര്‍ പക്ഷേ എന്നും അധികാരത്തെ ഇഷ്ടപ്പെട്ടു.രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുവോ മിത്രമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും വശമുള്ള അജിത് ദേശീയ രാഷ്ട്രീയത്തിലും പ്രമുഖനായി വളര്‍ന്നു.

2023 മേയില്‍ എന്‍.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ രാജിവച്ചതോടെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി അജിത്. പിന്നീട് 2023 ജൂലൈ രണ്ടിന് എന്‍.സി.പി പിളര്‍ത്തി അജിത് പവാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന - ബി.ജെ.പി സര്‍ക്കാരില്‍ ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി. എന്‍.സി.പി.യിലെ 53 എം.എല്‍.എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തിയായിരുന്നു അജിത്തിന്റെ അട്ടിമറി നീക്കം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതിനിടെയായിരുന്നു പിളര്‍പ്പ്. 2024 ഫെബ്രുവരി ആറിന് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്‍.സി.പി എന്ന പേരും പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിച്ചു.

സുനേത്ര പവാറാണ് ഭാര്യ. ജയ്, പാര്‍ത്ത് പവാര്‍ എന്നിവരാണ് മക്കള്‍.

 

from baramati to national prominence, ajit pawar’s political journey reflects power, ambition and strategic moves that reshaped the nationalist congress party and maharashtra politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  2 hours ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  3 hours ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  3 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  3 hours ago
No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  4 hours ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  4 hours ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  4 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  4 hours ago
No Image

അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ

qatar
  •  4 hours ago
No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  5 hours ago