HOME
DETAILS
MAL
എസ്ഐആർ പേര് ചേർക്കലും ഒഴിവാക്കലും; അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
Web Desk
January 30, 2026 | 1:10 AM
തിരുവനന്തപുരം: എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും അടക്കം അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. സുപ്രീംകോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് സമയം ഇതുവരെ നീട്ടിയിരുന്നത്. ജനുവരി 22 വരെയായിരുന്നു ഇതിനുമുമ്പ് എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനുമുഉള്ള അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. 11 ലക്ഷത്തിലധികം ആളുകളാണ് പേര് ചേർക്കാൻ അപേക്ഷ നൽകിയിരുന്നത്.
അതേസമയം ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. 37 ലക്ഷത്തോളം വരുന്ന ആളുകളാണ് രേഖകൾ ഹാജരാക്കേണ്ടത്. 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരും പട്ടികയിലെ പേരിലെ അക്ഷരത്തെറ്റ് അടക്കം സാങ്കേതിക പ്രശ്നങ്ങൾ ഉള്ളവരുമാണ് രേഖ നൽകേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും പിന്നാലെ കഴിഞ്ഞ ദിവസം വരെ 9868 ആളുകളാണ് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."