വര്‍ഗീയ പ്രസ്താവന: അസം മുഖ്യമന്ത്രിക്കെതിരേ പൊലിസില്‍ പരാതി; സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് പേഴ്‌സണല്‍ ലോ ബോര്‍ഡ്
ന്യൂഡല്‍ഹി/ഗുവാഹതി: ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്ക് (മിയാ വിഭാഗം) എതിരേ പ്രകോപനപരവും ആക്രമണത്തിന് ആഹ്വാനംചെയ്യുന്നതുമായ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരേ പൊലിസില്‍ പരാതി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ ഡല്‍ഹിയിലെ ഹൗസ് ഖാസി പൊലിസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയത്. പ്രത്യേക വിഭാഗത്തിനെതിരേ ശത്രുതയും വിദ്വേഷവും പടര്‍ത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും മിയ വിഭാഗക്കാരെ ഏത് വിധേനയും ഉപദ്രവിക്കാനും അവരോട് വിവേചനം കാണിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്യുമെന്ന പ്രസ്താവന ഭരണഘടനാ ലംഘനമാണ്. അതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെ 196, 197, 299, 302, 353 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച അസമിലെ ടിന്‍സുകിയ ജില്ലയില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ വെല്ലുവിളി.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് അഞ്ചുലക്ഷം വരെ മിയാ മുസ്ലിംകളെ നീക്കം ചെയ്യുമെന്നും ഈ വിഭാഗത്തെ പരമാവധി ബുദ്ധിമുട്ടിക്കുകയാണ് എന്റെ കര്‍ത്തവ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രസ്താവനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഹിമന്തയുടെ പ്രസ്താവനകള്‍ക്കെതിരേ അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തി. ഭയവും വിദ്വേഷവും പടര്‍ത്തുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിമന്ത ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ ഹിമന്ത ഉടന്‍ രാജിവെക്കണമെന്നും ജസ്റ്റിസ് മാത്തൂര്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ പ്രസംഗം നടത്തിയ ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ സുപ്രിംകോടതി സ്വമേധയാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടു. മുസ്ലിംകളെ ഉപദ്രവിക്കാനും വോട്ടവകാശം നിഷേധിക്കാനും സാമ്പത്തികമായി ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാ മൂല്യങ്ങള്‍ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിയിലെ ചില തീവ്ര ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് ഭരണകൂടത്തിന്റെ ഔദ്യോഗിക നയമായി മാറിയിരിക്കുകയാണെന്നും ബോര്‍ഡ് വക്താവ് ഡോ. എസ്.ക്യു.ആ. ഇല്യാസ് പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിമാര്‍ തന്നെ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ഇപ്പോള്‍ അസം മുഖ്യമന്ത്രിയും ഇതേ പാതയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഹിമന്തയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എ അഹമ്മദ് ഷെര്‍മാന്‍ അലി, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഓരോ ഗ്രാമത്തില്‍ നിന്നും നൂറുകണക്കിന് ഐ.എ.എസ് ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും ശാസ്ത്രജ്ഞരെയും ബംഗാളി മുസ്ലിംകള്‍ക്കിടയില്‍ നിന്ന് സൃഷ്ടിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് പറഞ്ഞു.
The All India Muslim Personal Law Board (AIMPLB) on Friday strongly condemned the 'open and unconstitutional incitement' by Assam Chief Minister Himanta Biswa Sarma, accusing him of publicly calling for the harassment, disenfranchisement, and economic boycott of Muslims in the state. The board urged the Supreme Court of India to take immediate suo motu cognisance of the matter, warning that such statements pose a grave threat to constitutional governance and social peace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."