മഴയത്ത് അഭ്യാസപ്രകടനം; 8 വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലിസ്
ഷാർജ: മഴയുള്ള സമയത്ത് റോഡുകളിൽ അഭ്യാസ പ്രകടനം നടത്തിയ എട്ട് വാഹനങ്ങൾ ഷാർജ പൊലിസ് പിടിച്ചെടുത്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ അഭ്യാസപ്രകടനം നടത്തിയവർക്കെതിരെയാണ് ട്രാഫിക് വിഭാഗം നടപടി സ്വീകരിച്ചത്.
പിടിയിലായവർക്കെതിരെ ഫെഡറൽ ട്രാഫിക് നിയമപ്രകാരം അധികൃതർ കർശന പിഴ ചുമത്തി. ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും ചുമത്തി. കൂടാതെ ഇത്തരം വാഹനങ്ങൾ 90 ദിവസം വരെ കണ്ടുകെട്ടുകയും ചെയ്യും.
شرطة الشارقة تضبط 8 مركبات قام سائقوها باستعراضات متهورة أثناء سقوط الأمطارhttps://t.co/WF5hdwM0Aq pic.twitter.com/25V8WRyu0U
— شرطة الشارقة (@ShjPolice) January 30, 2026
സുരക്ഷാ മുന്നറിയിപ്പുമായി പൊലിസ്
ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പ്രധാനമാണെന്ന് ഷാർജ പൊലിസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കി വ്യക്തമാക്കി. സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പിന്തുടരുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡുകളിൽ സുരക്ഷാ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പൊലിസിനെ വിവരമറിയിക്കാം. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അല്ലാത്ത സമയങ്ങളിൽ 901 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
sharjah police have seized eight vehicles after motorists were caught performing dangerous stunts during rainy weather. authorities warned that reckless driving in adverse weather conditions poses serious risks to public safety and will attract strict legal action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."