ആരോഗ്യ ടൂറിസം ശക്തമാക്കാന്‍ ബഹ്‌റൈനില്‍ പ്രത്യേക വിസയും നിയന്ത്രണ സമിതിയും
മനാമ: ബഹ്‌റൈനില്‍ ആരോഗ്യ ടൂറിസം മേഖല കൂടുതല്‍ ക്രമീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് ശുറാ കൗണ്‍സില്‍ പുതിയ ഡ്രാഫ്റ്റ് നിയമം അവതരിപ്പിച്ചു. ആരോഗ്യ ചികിത്സയ്ക്കായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കായി പ്രത്യേക 'ആരോഗ്യ ടൂറിസം വിസ' കൊണ്ടുവരുന്നതിനും ഈ മേഖലയെ ഏകോപിപ്പിക്കാന്‍ ദേശീയ തലത്തിലുള്ള മേല്‍നോട്ട കമ്മിറ്റി രൂപീകരിക്കുന്നതിനുമാണ് പ്രമേയത്തില്‍ നിര്‍ദ്ദേശം.
പുതിയ നിയമം നടപ്പിലാക്കിയാല്‍, ചികിത്സയ്ക്കായി ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് പ്രത്യേകം വിസ ലഭ്യമാകും. അതേസമയം, രോഗികള്‍ എത്തുന്നതിന് മുന്‍പ് തന്നെ ആശുപത്രികള്‍ ചികിത്സാ വിവരങ്ങളും ചെലവിന്റെ വ്യക്തമായ വിശദാംശങ്ങളും നല്‍കണമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബില്ലുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിനും പ്രത്യേക നിര്‍ദേശങ്ങളുണ്ട്.
ആരോഗ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര നിലവാരം കൈവരിക്കുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ, ടൂറിസം, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ച് നയരൂപീകരണവും മേല്‍നോട്ടവും കൂടുതല്‍ ശക്തമാക്കാനാണ് പദ്ധതി.
ഈ നീക്കത്തിലൂടെ ബഹ്‌റൈനിനെ മെഡിക്കല്‍ ടൂറിസത്തിന് സുരക്ഷിതവും വിശ്വസനീയവുമായ കേന്ദ്രമായി മാറ്റാനാകുമെന്ന് ശുറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Bahrain’s Shura Council has proposed a draft law to introduce a special health tourism visa and form a national oversight committee to regulate and strengthen the medical tourism sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."