HOME
DETAILS

ബഹ്‌റൈനില്‍ 'സ്വച്ച് ബഹ്‌റൈന്‍' ശുചീകരണ പ്രവര്‍ത്തനം; പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സന്ദേശം

  
January 30, 2026 | 3:42 PM

swachh bahrain beach cleanup environment drive

 

 

മനാമ: ബഹ്‌റൈനിലെ കടല്‍ത്തീരങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ തെലുകു എകോ വാരിയേഴ്‌സ് എന്ന സംഘടന 'സ്വച്ച് ബഹ്‌റൈന്‍, എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. സീഫ് ബീച്ചിലാണ് പരിപാടി നടന്നത്.

സ്വച്ഛ് ഭാരത് മിഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ബീച്ചില്‍ ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ബഹ്‌റൈന്‍ ബോഴ്‌സ് സിഇഒ ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പരിപാടിയില്‍ പങ്കെടുത്തു. സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരമൊരു ശ്രമം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളും പ്രവാസി സമൂഹാംഗങ്ങളും പരിപാടിയില്‍ പങ്കാളികളായി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും കടല്‍പരിസ്ഥിതി സംരക്ഷിക്കാനും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Swachh Bahrain environmental initiative organised a beach cleanup drive in Manama to reduce plastic pollution and promote environmental awareness, with participation from community members and officials.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർത്താവിന്റെ 'ക്രൂരമായ തമാശ'; കുടുംബാംഗങ്ങളുടെ മുന്നിൽ അപമാനിതയായ മോഡൽ ജീവിതം അവസാനിപ്പിച്ചു

crime
  •  2 hours ago
No Image

വാക്കത്തിയുമായി വീട്ടിൽക്കയറി ആക്രമണം: ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Kerala
  •  2 hours ago
No Image

ആരോഗ്യ ടൂറിസം ശക്തമാക്കാന്‍ ബഹ്‌റൈനില്‍ പ്രത്യേക വിസയും നിയന്ത്രണ സമിതിയും

bahrain
  •  2 hours ago
No Image

സർജാപൂരിന്റെ വിധി മാറ്റിയെഴുതിയ ദീർഘദർശി; അപ്രതീക്ഷിതമായി അവസാനിച്ച കോൺഫിഡന്റ് ഗ്രൂപ്പ് അമരക്കാരന്റെ ജീവിത പോരാട്ടം

Kerala
  •  2 hours ago
No Image

ഒമാനി റിയാല്‍ 238 ഇന്ത്യന്‍ രൂപ കടന്നു, പ്രവാസികള്‍ക്ക് നേട്ടം

oman
  •  2 hours ago
No Image

ഷാർജ ഭരണാധികാരിക്ക് പോർച്ചുഗലിന്റെ പരമോന്നത സാംസ്കാരിക പുരസ്കാരം; 'ഗ്രാൻഡ് കോളർ ഓഫ് കാമോസ്' നേടുന്ന ആദ്യ അറബ് വ്യക്തിയായി ശൈഖ് സുൽത്താൻ

uae
  •  2 hours ago
No Image

ആഗോള ഉച്ചകോടികളില്ലാത്ത ആഴ്ചകൾ അപൂർവ്വം; അന്താരാഷ്ട്ര സമ്മേളനങ്ങളും ഉച്ചകോടികളും യുഎഇയിൽ നടക്കുന്നതിനു പിന്നിലെ കാരണമിത്

uae
  •  3 hours ago
No Image

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയുടെ മരണം; മരിച്ചതറിഞ്ഞിട്ടും റെയ്ഡ് തുടർന്നു; ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  3 hours ago
No Image

ദുബൈ മാരത്തൺ: ഫെബ്രുവരി 1-ന് മെട്രോ സർവീസുകൾ പുലർച്ചെ 5 മുതൽ; സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 hours ago
No Image

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത് ഭർത്താവും വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ജീവനൊടുക്കി

crime
  •  3 hours ago