രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: അതിജീവിത സുപ്രിംകോടതിയില്‍, ദീപ ജോസഫിന്റെ ഹരജിയില്‍ തടസ്സഹരജി
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസിലെ അതിജീവിത സുപ്രിംകോടതിയില്‍. സുപ്രിംകോടതി അഭിഭാഷക ദീപ ജോസഫ് നല്‍കിയ റിട്ട് ഹരജിയിലാണ് അതിജീവിത തടസ്സഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി കൂടിയാണ് ദീപ ജോസഫ്. അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹരജി ഫയല്‍ചെയ്തത്.
മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 18ാം ദിവസമാണ് പത്തനംതിട്ട സെഷന്‍സ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനത്തിലൂടെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
വാട്‌സ്ആപ് ചാറ്റുകളും ശബ്ദസന്ദേശവും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചും പ്രതിയുമായുള്ള തെളിവെടുപ്പുകള്‍ പൂര്‍ത്തിയായതും കണക്കിലെടുത്താണ് ജാമ്യമെന്നാണ് സൂചന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഇന്നലെ തന്നെ ജയില്‍ മോചിതനായി. നിലവില്‍ മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. കഴിഞ്ഞ 11ന് രാത്രി പാലക്കാട്ടേ ഹോട്ടലില്‍നിന്ന് അതീവ രഹസ്യമായാണ് പൊലിസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
The survivor in the rape case involving Kerala MLA Rahul Mankootathil has approached the Supreme Court by filing an intervention petition. The plea has been submitted in response to a writ petition filed by Supreme Court advocate Deepa Joseph, seeking that no interim orders be passed without hearing the survivor’s arguments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."