യു.എ.ഇയിൽ വാഹനഉടമകൾക്ക് ആശ്വാസം; ഫെബ്രുവരിയിലെ ഇന്ധന വില കുറഞ്ഞു
ദുബൈ: യുഎഇ ഫ്യൂവൽ പ്രൈസസ് മോണിറ്ററിംഗ് കമ്മിറ്റി ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ആഗോള എണ്ണ വിലയുടെ ശരാശരി അടിസ്ഥാനമാക്കി വിതരണ കമ്പനികളുടെ പ്രവർത്തന ചെലവുകൾ കൂട്ടിച്ചേർത്താണ് വില നിശ്ചയിക്കുന്നത്.
പുതിയ വിലകൾ നാളെ (ഫെബ്രുവരി 1) മുതൽ പ്രാബല്യത്തിൽ വരും. എല്ലാ വിഭാഗങ്ങളിലും വില കുറവാണ്.
പെട്രോൾ വില (ലിറ്ററിന്)
സൂപ്പർ 98: 2.45 ദിർഹം (ജനുവരിയിലെ 2.53-ൽ നിന്ന് കുറവ്)
സ്പെഷ്യൽ 95: 2.33 (ജനുവരിയിലെ 2.42-ൽ നിന്ന് കുറവ്)
E-Plus 91: 2.26 (ജനുവരിയിലെ 2.36-ൽ നിന്ന് കുറവ്)
ഡീസൽ വില: 2.52 (ജനുവരിയിലെ 2.55-ൽ നിന്ന് കുറവ്).
വാഹന തരം അനുസരിച്ച് ഒരു ഫുൾ ടാങ്കിന്റെ ചെലവ് ജനുവരിയെ അപേക്ഷിച്ച് 4.08 മുതൽ 7.4 വരെ കുറയും.
വിശദാംശങ്ങൾ ഇങ്ങനെ:
* കോംപാക്ട് കാറുകൾ (ശരാശരി ടാങ്ക്: 51 ലിറ്റർ)
സൂപ്പർ 98: Dh124.95 (ജനുവരി: Dh129.03)
സ്പെഷ്യൽ 95: Dh118.83 (ജനുവരി: Dh123.42)
E-Plus 91: Dh115.26 (ജനുവരി: Dh120.36).
* സെഡാൻ (ശരാശരി ടാങ്ക്: 62 ലിറ്റർ)
സൂപ്പർ 98: Dh151.90 (ജനുവരി: Dh156.86)
സ്പെഷ്യൽ 95: Dh144.46 (ജനുവരി: Dh150.04)
E-Plus 91: Dh140.12 (ജനുവരി: Dh146.32)
* എസ്‌യുവി (ശരാശരി ടാങ്ക്: 74 ലിറ്റർ)
സൂപ്പർ 98: Dh181.30 (ജനുവരി: Dh187.22).
സ്പെഷ്യൽ 95: Dh172.42 (ജനുവരി: Dh179.09)
E-Plus 91: Dh167.24 (ജനുവരി: Dh174.64)
The UAE on Saturday (January 31) announced the fuel prices for the month of February 2026, with the Fuel Prices Monitoring Committee decreasing rates in 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."