HOME
DETAILS

റമദാൻ ഷോപ്പിംഗ് പൊടിപൊടിക്കും; ഒരു ദിർഹം മുതൽ വില, യുഎഇയിൽ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകൾ | Ramadan Offers

  
Web Desk
January 31, 2026 | 2:38 AM

UAE retailers offer up to 70 discounts for Ramadan

ദുബൈ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ വൻതോതിലുള്ള വിലക്കിഴിവ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് ഒരു ദിർഹം മുതലാണ് വില ആരംഭിക്കുന്നത്.

ഫെബ്രുവരി 18-നോ 19-നോ റമദാൻ വ്രതാരംഭം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ഭക്ഷണപദാർത്ഥങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിവയ്ക്കാണ് ഓഫറുകൾ നൽകുന്നത്.

പ്രധാന ഓഫറുകൾ ഇങ്ങനെ:

* അബുദാബി കോഓപ്പറേറ്റീവ് സൊസൈറ്റി (ADCOOP): 4,000-ത്തിലധികം ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ ഇളവ് നൽകാനായി 20 ദശലക്ഷം ദിർഹത്തിന്റെ ക്യാമ്പയിനാണ് ഇവർ ഒരുക്കിയിരിക്കുന്നത്. 99 ദിർഹം, 149 ദിർഹം നിരക്കുകളിൽ റമദാൻ എസൻഷ്യൽ ബോക്സുകളും ലഭ്യമാക്കും. കൂടാതെ 30,000 ഇഫ്താർ മീലുകളും വിതരണം ചെയ്യും.

* ലുലു ഹൈപ്പർമാർക്കറ്റ്: 5,500-ലധികം ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ ഇളവ് ലുലു പ്രഖ്യാപിച്ചു. കൂടാതെ 300 അത്യാവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകാത്ത വിധം 'പ്രൈസ് ഫ്രീസ്' (Price Freeze) ഏർപ്പെടുത്തിയിട്ടുണ്ട്. ഡേറ്റ്സ് ഫെസ്റ്റിവൽ, ഹെൽത്തി റമദാൻ തുടങ്ങിയ പ്രത്യേക പദ്ധതികളും ലുലുവിനുണ്ട്.

* അൽ മായ സൂപ്പർമാർക്കറ്റ്: തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 25 മുതൽ 40 ശതമാനം വരെ ഇളവ് നൽകും. റമദാൻ കാലത്ത് രാത്രികാലങ്ങളിൽ ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിക്കുന്നത് പരിഗണിച്ച് 'മിഡ്‌നൈറ്റ് ഡിസ്കൗണ്ട്' പദ്ധതിയും ഇവർ അവതരിപ്പിച്ചിട്ടുണ്ട്.

* ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ 'നൂൺ' (Noon) 70 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങൾ ഒരു ദിർഹം മുതൽ ലഭ്യമാകും. 'ആമസോൺ' (Amazon) ഫെബ്രുവരി 14 വരെ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്കൗണ്ടുകളും ആമസോൺ നൽകുന്നുണ്ട്.

റമദാൻ കാലത്ത് കുടുംബങ്ങൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും മിതമായ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് വിവിധ റീട്ടെയിൽ ഗ്രൂപ്പുകളുടെ മേധാവികൾ അറിയിച്ചു. സൂപ്പർമാർക്കറ്റുകൾക്ക് പുറമെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും വൻതോതിലുള്ള ഓഫറുകളുമായി രംഗത്തുള്ളത് പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമാകും.

Summary: Retailers in the UAE have announced up to 70 per cent discounts across thousands of products ahead of the holy month of Ramadan 2026, with prices starting from just Dh1.

Ramadan will start either on February 18 or 19, depending on the sighting of its crecent, an event that will take place on the evening of February 29.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി ജെ റോയിയുടെ ആത്മഹത്യ: അന്വേഷണം കർണാടക സിഐഡിക്ക്; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ അഞ്ച് പേജുള്ള പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ

latest
  •  3 hours ago
No Image

ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നാവാൻ ക്വാളിറ്റി കെയർ - ആസ്റ്റർ ഡി.എം ലയനം; നടക്കാൻ പോകുന്നത് രാജ്യത്തെ ആരോഗ്യമേഖല കണ്ട വൻ ലയനം

uae
  •  3 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

crime
  •  4 hours ago
No Image

ഗ്ലോബൽ വില്ലേജിൽ 'ഹഖ് അൽ ലൈല' ആഘോഷം ഇന്ന്; വൈവിധ്യമാർന്ന പരിപാടികളുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

'കൂള്‍ ഡൗണ്‍ ഉമ്മാ...' സ്വപ്‌ന സാക്ഷാത്ക്കാരം; ഒട്ടകപ്പുറത്തേറി ഫാത്തിമ നിദ

Kerala
  •  4 hours ago
No Image

ചക്രങ്ങൾക്കൊപ്പം കടലിനെ തൊട്ടറിഞ്ഞ് അവർ

Kerala
  •  4 hours ago
No Image

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി

National
  •  4 hours ago
No Image

സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; ആദായനികുതി വകുപ്പിനെതിരെ അന്വേഷണം

National
  •  5 hours ago
No Image

'ഒരുമിച്ച് മരിക്കാം'; ഭാര്യയെ മരണത്തിന് വിട്ടുകൊടുത്ത് ഭർത്താവ് മാറിനിന്നു: കൊടുംചതിയെന്ന് പൊലിസ്

Kerala
  •  11 hours ago
No Image

ബെംഗളൂരു  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫലസ്തീൻ സിനിമകൾക്ക് വിലക്ക്: ഫലസ്തീൻ കവിത ചൊല്ലി പ്രതിഷേധിച്ച് പ്രകാശ് രാജ്; മൗനം പാലിച്ച് മുഖ്യമന്ത്രി

National
  •  12 hours ago