HOME
DETAILS

കാര്യവട്ടത്തിൽ കസറി ഇഷാൻ കിഷൻ; ഒറ്റ സെഞ്ച്വറിയിൽ വീണത് സഞ്ജുവടക്കമുള്ള വമ്പന്മാർ

  
Web Desk
January 31, 2026 | 4:00 PM

ishan kishan great performance against newzealand in t20

തിരുവനന്തപുരം: ഇന്ത്യക്കെതിരായ അവസാന ടി-20യിൽ ന്യൂസിലാൻഡിന് 272 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 271 റൺസ് അടിച്ചെടുത്തത്. 

സെഞ്ച്വറി നേടിയ ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യക്ക് മിന്നും ടോട്ടൽ സമ്മാനിച്ചത്. 43 പന്തിൽ പുറത്താവാതെ 103 റൺസ് നേടിയാണ് കിഷൻ തിളങ്ങിയത്. ആറ് ഫോറുകളും 10 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഇഷാന് സാധിച്ചു.

ടി-20യിലെ ഏഴാം സെഞ്ച്വറിയാണ് താരം നേടിയത്. ഇത്ര സെഞ്ച്വറി നേടിയ കെഎൽ രാഹുലിനൊപ്പമാണ് നിലവിൽ ഇഷാൻ. ടി-20യിൽ ആറ് സെഞ്ച്വറികൾ നേടിയ ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശുഭ്‌മൻ ഗിൽ എന്നിവരെ മറികടന്നാണ് ഇഷാന്റെ മുന്നേറ്റം. എട്ട് സെഞ്ച്വറികളുമായി അഭിഷേക് ശർമ്മ, രോഹിത് ശർമ്മ, എന്നിവരാണ് രണ്ടാമതുള്ളത്. ഒമ്പത് സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയാണ് ഒന്നാമൻ. 

29 പന്തിൽ 63 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. നാല് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഹർദിക് പാണ്ഡ്യാ 17 പന്തിൽ 42 റൺസും അഭിഷേക് ശർമ്മ 16 പന്തിൽ 30 റൺസും നേടി തിളങ്ങി. 

New Zealand set a huge target of 272 runs to win in the final T20I against India. Batting first, India scored 271 runs for the loss of five wickets in the match being played at the Kariyavattom Greenfield Stadium in Thiruvananthapuram. Ishan Kishan shone by scoring an unbeaten 103 runs off 43 balls. The player's innings consisted of six fours and 10 sixes. With this, Ishan was able to move up to third place in the list of players who have scored the most centuries in T20Is. This was his seventh century in T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവേശമായി റിയാദ് മാരത്തൺ: അഭിമാന നേട്ടം കൊയ്ത് മലയാളികളും

Saudi-arabia
  •  2 hours ago
No Image

ഐ.ടി റെയ്ഡിനിടെ സി.ജെ. റോയിയുടെ മരണം: ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

National
  •  2 hours ago
No Image

എപ്സ്റ്റീൻ രേഖകളിൽ മോദിയുടെ പേരും: രാജ്യത്തിന് നാണക്കേടെന്ന് പ്രതിപക്ഷം; റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  2 hours ago
No Image

റോഡിലെ അശ്രദ്ധ വരുത്തുന്ന വിന; നടുക്കുന്ന അപകട ദൃശ്യങ്ങളുമായി അബുദബി പോലീസിന്റെ മുന്നറിയിപ്പ്

uae
  •  3 hours ago
No Image

പഴക്കമുള്ള ഗള്‍ഫ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍

bahrain
  •  3 hours ago
No Image

നിർമല സീതാരാമൻ്റെ ഒൻപതാം ബജറ്റ്; രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ

National
  •  3 hours ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 hours ago
No Image

മത്സ്യബന്ധന വിലക്ക് തുടരുന്നു; പാര്‍ലമെന്റ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ല

bahrain
  •  3 hours ago
No Image

കേരളത്തെ അപമാനിക്കാൻ സംഘപരിവാർ നീക്കം; 'ദ കേരള സ്റ്റോറി 2' നെതിരെ മന്ത്രി സജി ചെറിയാൻ; രാഷ്ട്രീയത്തിനതീതമായ പ്രതിരോധത്തിന് ആഹ്വാനം

Kerala
  •  3 hours ago
No Image

കേരളത്തിലും വീണു; ഒരു താരവും ആഗ്രഹിക്കാത്ത റെക്കോർഡിൽ സഞ്ജു

Cricket
  •  4 hours ago