അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമം; സഊദി എയർലൈൻസ് കരിപ്പൂരിൽ തിരിച്ചെത്തി; ശിങ്കാരിമേളത്തോടെ വരവേറ്റു
കോഴിക്കോട്: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങി. ഇന്ന് രാവിലെ 8.15-ഓടെ എത്തിയ വിമാനത്തിന് ആവേശോജ്ജ്വലമായ വരവേൽപ്പാണ് അധികൃതരും നാട്ടുകാരും ചേർന്ന് നൽകിയത്. നിശ്ചയിച്ച സമയത്തേക്കാൾ അരമണിക്കൂർ മുൻപേ വിമാനം ലാൻഡ് ചെയ്തത് യാത്രക്കാർക്ക് ആശ്വാസമായി. എയർലൈൻസിന്റെ മികച്ച സേവനത്തിൽ യാത്രക്കാർ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
കോൽക്കളി, അറബനമുട്ട്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ആഘോഷപൂർവ്വമാണ് ആദ്യ വിമാനത്തെ വരവേറ്റത്.
നിലവിൽ ചെറിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നതെങ്കിലും, വരും ദിവസങ്ങളിൽ വലിയ വിമാനങ്ങൾ (Wide-body aircraft) എത്തിക്കുന്നതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ അറിയിച്ചു. മലബാറിൽ നിന്നുള്ള പ്രവാസികളുടെ യാത്രാക്ലേശത്തിന് പുതിയ സർവീസ് വലിയ ആശ്വാസമാകും.
After a five-year hiatus, Saudi Airlines has officially resumed its flight services to Calicut International Airport (Karipur). The first flight touched down at 8:15 AM, arriving approximately 30 minutes ahead of schedule. Passengers expressed high satisfaction with the quality of service provided.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."