HOME
DETAILS

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

  
February 02, 2026 | 12:17 PM

india bahrain defence cooperation talks

 

 

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയിലെ പ്രതിരോധ അറ്റാഷെ കേണല്‍ സന്ദീപ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളിലെയും സൈനിക സ്ഥാപനങ്ങള്‍ തമ്മിലുള്ള നിലവിലെ സഹകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, വരുംകാലത്ത് അവ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്തു. പ്രതിരോധ രംഗത്തെ സാങ്കേതിക സഹകരണം, പരിശീലന പരിപാടികള്‍, പ്രൊഫഷണല്‍ രംഗത്ത് പരിചയങ്ങളുടെ പങ്കുവെപ്പ് എന്നിവ ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, പരസ്പര വിശ്വാസവും സഹകരണവും ശക്തമാക്കുന്നതിനും ഇത്തരം കൂടിക്കാഴ്ചകള്‍ നിര്‍ണായകമാണെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. സുരക്ഷാ രംഗത്ത് നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള സഹകരണ സാധ്യതകളെക്കുറിച്ചും ഇരുപക്ഷവും ആശയവിനിമയം നടത്തി.

പ്രതിരോധ മേഖലയില്‍ സ്ഥിരതയുള്ള ബന്ധം നിലനിര്‍ത്തുന്നതിനും, മേഖലാതല സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ-ബഹ്‌റൈന്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

 

India and Bahrain discussed strengthening defence cooperation during a meeting between the Bahrain Defence Force Chief of Staff and the Indian Embassy’s Defence Attaché in Manama.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  14 days ago
No Image

'അമിത് ഷാ കൊലയാളി', 'ഗാന്ധിയെ കൊന്നത് ആർ‌എസ്‌എസ്'; 'വിവാദ' പരാമർശങ്ങളിൽ രാഹുൽ ഗാന്ധി ഇന്നും നാളെയും വിവിധ കോടതിയിൽ ഹാജരാകും 

National
  •  14 days ago
No Image

ഡോക്ടര്‍മാരുടെ സമരം: ഡയസ്‌നോണ്‍ നിലവില്‍ വന്നു, ബഹിഷ്‌ക്കരിച്ചവരുടെ പേര് നല്‍കാതെ വകുപ്പ് മേധാവികള്‍

Kerala
  •  14 days ago
No Image

ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക വയറ്റിൽ ചുമന്നത് അഞ്ച് വർഷം; വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ ഉടൻ 

Kerala
  •  14 days ago
No Image

പത്മകുമാറിന്റെ സ്വാഭാവിക ജാമ്യം: കട്ടിളപ്പാളി കേസിൽ വിധി ഇന്ന്

Kerala
  •  14 days ago
No Image

പി.കെ ശശിയുടെ രാജി; കോൺഗ്രസ് 'വിസ്മയം' തുടരുമോ

Kerala
  •  14 days ago
No Image

എസ്.ഐ.ആർ; അന്തിമ വോട്ടർപട്ടിക നാളെ; ആകെ വോട്ടർമാർ 2.70 കോടിക്ക് താഴെയാകും

Kerala
  •  14 days ago
No Image

ബാർ സമയ വിവാദം കനക്കുന്നു; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ്; ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

Kerala
  •  14 days ago
No Image

ഡോക്ടര്‍മാരുടെ സമരം; മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങി; ദുരിതത്തിലായി രോ​ഗികൾ 

Kerala
  •  14 days ago
No Image

കുട്ടികളുടെ ദുരൂഹമരണങ്ങള്‍: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala
  •  14 days ago