HOME
DETAILS

സഊദിയില്‍ ഒട്ടകങ്ങള്‍ക്കും ഇനി 'പാസ്‌പോര്‍ട്ട്'; വിപ്ലവകരമായ നീക്കവുമായി മന്ത്രാലയം

  
February 04, 2026 | 1:56 AM

Camel Passport Initiative By Saudi MEWA

റിയാദ്: സഊദി അറേബ്യയിലെ ഒട്ടക പരിപാലന മേഖലയില്‍ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നതിനായി 'ക്യാമല്‍ പാസ്‌പോര്‍ട്ട്' (Camel Passport) പദ്ധതിയുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ഒട്ടകങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഏകീകരിക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വൈസ് മന്ത്രി എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍ മുഷൈതിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 
വിപണികളിലും അതിര്‍ത്തികളിലും ഒട്ടകങ്ങളെ കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. രാജ്യത്തെ ഒട്ടകങ്ങളുടെ എണ്ണം, ഇനം, പ്രായം എന്നിവ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാകും. പ്രാദേശിക, അന്തര്‍ദ്ദേശീയ വിപണികളില്‍ സൗദി ഒട്ടകങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
വില്‍പ്പന, ഗതാഗതം, നിയമപരമായ ഇടപാടുകള്‍ എന്നിവയെല്ലാം ഈ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

ലക്ഷ്യം 

ഓരോ ഒട്ടകത്തെയും ഡിജിറ്റലായി രേഖപ്പെടുത്തിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ ഒട്ടകത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ അടങ്ങിയ ഒരു സമഗ്ര ഫയലായിരിക്കും ഈ പാസ്‌പോര്‍ട്ട്. 
ഫയലില്‍ ഉള്‍പ്പെടുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്:
* അടിസ്ഥാന വിവരങ്ങള്‍: മൈക്രോചിപ്പ് നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, പേര്, ജനനത്തീയതി.
* ശാരീരിക വിവരങ്ങള്‍: ഇനം, ലിംഗഭേദം, നിറം, ജനിച്ച സ്ഥലം.
* ദൃശ്യ തിരിച്ചറിയല്‍: ഒട്ടകത്തിന്റെ ഇടത്, വലത് വശങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍.
* ഉടമസ്ഥാവകാശം: ഒട്ടകത്തിന്റെ ഉടമയെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍.

ആരോഗ്യ സുരക്ഷയും നിയന്ത്രണവും

ഒട്ടകങ്ങളുടെ ആരോഗ്യ ചരിത്രം രേഖപ്പെടുത്തുന്നതിന് പാസ്‌പോര്‍ട്ടില്‍ പ്രത്യേക വിഭാഗമുണ്ടാകും. വാക്‌സിനേഷനുകള്‍, ചികിത്സകള്‍ എന്നിവ ഇതില്‍ കൃത്യമായി രേഖപ്പെടുത്തും. ഇത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ഒട്ടകങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും അധികൃതരെ സഹായിക്കും.
സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി കന്നുകാലി സമ്പത്തിന്റെ സുസ്ഥിരമായ വികസനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ ലൈവ്‌സ്റ്റോക്ക് & ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്.

The Ministry of Environment, Water and Agriculture has introduced a new camel passport system to organise the camel sector across Saudi Arabia. The initiative is designed to standardise identification, strengthen health control, and support transparent commercial activity involving camels within the Kingdom and abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  21 hours ago
No Image

അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി

uae
  •  21 hours ago
No Image

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു; പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പൊലിസ് നടപടി

latest
  •  21 hours ago
No Image

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് കോടതി

Kerala
  •  21 hours ago
No Image

സംസ്ഥാനത്ത് വൈദ്യുതി വീണ്ടും നിയന്ത്രണം; വൈകീട്ട് അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങും

Kerala
  •  21 hours ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  a day ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  a day ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  a day ago

No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  a day ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  a day ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  a day ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  a day ago