സുരേഷ് ഗോപി വിളിച്ചത് 'പൊന്നു മോനെ' എന്ന്, നോക്കേണ്ടത് വാക്കുകള്‍ അല്ല, പ്രവൃത്തിയാണ്; മറ്റേ മോനെ പ്രയോഗം ന്യായീകരിച്ച് ശോഭ
തിരുവനന്തപുരം: എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ 'മറ്റേ മോനേ' എന്ന അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ഉദ്ദേശിച്ചത് പൊന്നു മോനേ എന്നാണ്. വാക്കല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തിയാണ് നോക്കേണ്ടതെന്നും ശോഭ പറഞ്ഞു.
തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബി.ജെ.പി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം. 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ' എന്നായിരുന്നു സുരേഷ് ഗോപിയുടെ അന്നത്തെ പരാമര്‍ശം. അന്ന്തന്നെ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
നേരത്തെ എയിംസ് തൃശൂരോ ആലപ്പുഴയോ തിരുവനന്തപുരമോ വരുമെന്നും കേരളം ഭൂമി നല്‍കിയില്ലെങ്കില്‍ പൊള്ളാച്ചിയിലേക്ക് പോകുമെന്നുവരെ സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ കേരളത്തില്‍ എയിംസിന്റെ പേര് പോലും പരിഗണിച്ചിട്ടില്ല.
കേരളത്തിലേക്ക് എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും പുച്ഛിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുച്ഛിക്കുന്നവര്‍ അത് ചെയ്യട്ടേ, അത് അവരുടെ ഡി.എന്‍.എയാണ്. പി.ഒ.എസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രിം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേയെന്നും അദ്ദേഹം പറഞ്ഞു. എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് അര്‍ഹമായ ഈ വലിയ മെഡിക്കല്‍ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊക്കെ വെറും പാഴ് വാക്കായിരിക്കുകയാണ്. ബജറ്റും കഴിഞ്ഞും 2025ഉം കഴിഞ്ഞു എന്നിട്ടു സുരേഷ് ഗോപി പറഞ്ഞ് എയിംസ് ഇതുവരെ ഒന്നുമായില്ല.
പല തവണ സുരേഷ് ഗോപി എയിംസ് മാത്രം വിഷയമാക്കി സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ സുരേഷ് ഗോപി പറഞ്ഞത്, 2026 ഫെബ്രുവരിയിലെ ബജറ്റില്‍ കേരളത്തിന് എയിംസിന് വേണ്ടി ശക്തമായി ഉന്നയിക്കുമെന്നും 2016ല്‍ പിണറായി വിജയനോട് പറഞ്ഞിട്ടുണ്ടെന്നും ആ സ്ഥലം ഏറ്റെടുത്ത് തന്നാല്‍ അവിടെ എയിംസ് വരും എന്നാണ്.
കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞത്, എയിംസ് തൃശൂരിന് അര്‍ഹതപ്പെട്ടതാണ് എന്നാണ്. മറ്റൊരിക്കല്‍ സുരേഷ് ഗോപി പറഞ്ഞത്, എയിംസ് ആലപ്പുഴയില്‍ കിട്ടണം എന്നാണ് ജെപി നദ്ദയോട് താന്‍ ആവശ്യപ്പെട്ടത് എന്നാണ്. എന്നാല്‍ ഇതൊക്കെ പറഞ്ഞിട്ടും സാധനം എവിടെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
എന്തിന് ഏറെ പറയണം കേരളം സ്ഥലം തന്നില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞ സുരേഷ് ഗോപിയെ ഇപ്പോള്‍ കാണാന്‍ പോലുമില്ല.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വരെ അനുവദിച്ചിട്ടും പ്രഖ്യാപനമുണ്ടായില്ല. കോഴിക്കോട് കിനാലൂരിലാണ് എയിംസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 200 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്. വ്യവസായ വകുപ്പിന് കീഴിലുളള 150 ഏക്കര്‍ ഭൂമിയും താമരശ്ശേരി താലൂക്കില്‍ ഉള്‍പ്പെടുന്ന 40.68 ഹെക്ടര്‍ സ്വകാര്യ ഭൂമിയും ആണ് എയിംസിനായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുളളത്.
എയിംസിന് വേണ്ടിയുളള കേരളത്തിന്റെ ഈ കാത്തിരിപ്പിന് ഇനിയും നീളും. പല ബജറ്റുകള്‍ വന്ന് പോയിട്ടും കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നത് നിരാശാജനകമാണ്.
BJP leader Shobha Surendran has come out in defence of Union Minister Suresh Gopi over his controversial “matte mone” remark made while speaking about AIIMS coming to Kerala. She claimed that Suresh Gopi actually meant “ponnu mone” (dear son) and said that people should judge him by his actions rather than his words.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."