HOME
DETAILS

പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്

  
February 05, 2026 | 3:21 AM

 volunteer route march was held escorting a hundred flags raised at the centenary international mega conference venue

കുണിയ: നീലാകാശത്തിന് താഴെ നീലക്കോട്ടണിഞ്ഞ ആയിരത്തിലധികം വരുന്ന വിഖായ വളണ്ടിയർമാർ, തൊട്ടുപിറകെ ധവളക്കുപ്പായത്തിന് മുകളിൽ ഹരിതക്കോട്ടണിഞ്ഞ ത്വലബ വളണ്ടിയർമാർ, പിന്നാലെ മാന്തളിർ വർണത്തിലെ കോട്ടണിഞ്ഞ കാസർകോട്ടെ സേവകർ... സമസ്ത പതാകയുടെ ത്രിവർണങ്ങളുമായി നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിലുയരുന്ന നൂറ് പതാകകളെ ആനയിച്ചായിരുന്നു വളണ്ടിയർ റൂട്ട് മാർച്ച്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ നേതൃത്വത്തിലുള്ള പതാക വാഹക ജാഥ തളങ്കര മാലിക് ദീനാർ മസ്്ജിദ് പരിസരത്ത് നിന്നും പുറപ്പെട്ടതു മുതൽ സ്വീകരിച്ചാനയിക്കാൻ വളണ്ടിയർ സംഘം സജ്ജമായിരുന്നു. വിപുലമായ വളണ്ടിയർ സംഗമം കഴിഞ്ഞ് നിരനിരയായി വളണ്ടിയർമാർ സ്വീകരണകേന്ദ്രത്തിലേക്ക്. 

എസ്.വൈ.എസ് ആമില വളണ്ടിയർമാരുടെ സാന്നിധ്യം റൂട്ട് മാർച്ചിന് മോടി കൂട്ടി. വിഖായ, ത്വലബ, ആമില, പ്രാദേശിക വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന സഗരിയുടെ ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള പെരിയട്ടടക്കയിൽ നിന്നും പതാകകളെ വരവേറ്റ് സമ്മേളന നഗരിയിലേക്കാനിയിച്ചു. പോകുന്ന വഴികളിലെല്ലാം ആശീർവാദം ചൊരിഞ്ഞ് കുണിയയിലെ ജനതയുമുണ്ടായിരുന്നു. എക്‌സ്‌പോ നഗരിയും പിന്നിട്ട് കുണിയയിലെ മഹാസമ്മേളന നഗരിയിൽ റൂട്ട് മാർച്ച് സമാപിക്കുമ്പോൾ ആയിരങ്ങൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തക്ബീർ മുഴങ്ങിയ അന്തരീക്ഷത്തിൽ ആ നൂറ് പതാകകൾ വാനിലേക്കുയർന്നപ്പോൾ ത്രിവർണപതാകക്ക് ഗ്രാൻഡ് സല്യൂട്ട് നൽകി വിഖായയും ആ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായി. വളണ്ടിയർ ക്യാപ്റ്റൻ ഒ.പി.എം അഷ്‌റഫ് മൗലവി, സലാം ഫറൂഖ്, ഫാറുഖ് ദാരിമി, സുബൈർ മാസ്റ്റർ തുടങ്ങിയവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.

the volunteer route march was held escorting a hundred flags raised at the centenary international mega conference venue, bearing the tricolours of the samastha flag.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം

Kerala
  •  2 hours ago
No Image

നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം

Kerala
  •  2 hours ago
No Image

സമസ്തയെ അടുത്തറിയാൻ തമിഴ്നാട്ടിൽനിന്നും അവരെത്തി

samastha-centenary
  •  2 hours ago
No Image

എന്തോര് പിരിസൊന്നേ, കാസ്രാട്ടേ ബർത്താനം... പൈതൃക പാരമ്പര്യം, ഇശലിന്റെ ഈരടികൾ

Kerala
  •  2 hours ago
No Image

വിസ്മയങ്ങളുടെ മായാലോകത്തിലേക്ക് ഒഴുകിയെത്തി പുരുഷാരം

samastha-centenary
  •  2 hours ago
No Image

പെന്‍ഡ്രൈവുകള്‍ ഇനിയില്ല, 'സ്മാര്‍ട് മദ്‌റസ' ആപ്പുമായി സമസ്ത ഇ-ലേണിങ്

Kerala
  •  3 hours ago
No Image

മതത്തിന്റെ ധര്‍മം ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കല്‍: ജിഫ്‌രി തങ്ങള്‍

samastha-centenary
  •  3 hours ago
No Image

സമസ്ത കേരളം കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാര: സാദിഖലി തങ്ങൾ

Kerala
  •  3 hours ago
No Image

സംസ്ഥാന ബജറ്റ്; തുടർ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി, കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; വിശദമായറിയാം

Kerala
  •  3 hours ago
No Image

ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് ഈ മാസം മുതല്‍

Kerala
  •  3 hours ago